23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വകാര്യവത്കരിക്കുന്നത് രാജ്യത്തെ 25 വിമാനത്താവളങ്ങള്‍, പദ്ധതിയുമായി കേന്ദ്ര സർക്കാർ.. പട്ടികയിൽ കോഴിക്കോടും
Kerala

അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വകാര്യവത്കരിക്കുന്നത് രാജ്യത്തെ 25 വിമാനത്താവളങ്ങള്‍, പദ്ധതിയുമായി കേന്ദ്ര സർക്കാർ.. പട്ടികയിൽ കോഴിക്കോടും

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ വത്കരിക്കുവാൻ പദ്ധതിയുമായി സർക്കാർ. കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയില്‍ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുക. ഭൂവനേശ്വര്‍, വാരണാസി, അമൃത്സര്‍, തിരുച്ചിറപ്പിള്ളി, ഇന്‍ഡോര്‍, റായ്പൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍, നാഗ്പൂര്‍, പട്‌ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍, ഡെറാഡൂണ്‍, രാജമുണ്ട്രി തുടങ്ങിയ വിമാനത്താവളങ്ങൾ ആണ് പദ്ധതിക്ക് കീഴിൽ കൊണ്ടുവരിക.പട്ടികയിൽ കോഴിക്കോടും ഉൾപ്പെട്ടിട്ടുണ്ട്. ഇനി തിരുച്ചിറപ്പിള്ളി ഉള്‍പ്പടെയുള്ള 13 വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പ്രവർത്തിക്കുക. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെയായിരിക്കും പദ്ധതി നടപ്പിൽ വന്നാലും വിമാത്താവളങ്ങളുടെ ഉടമസ്ഥത ഉണ്ടാകുക.

Related posts

മണ്ണെണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ഒരു ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ച് കേന്ദ്രം

Aswathi Kottiyoor

തേജ്‌ അതിശക്ത ചുഴലിക്കാറ്റായി; നാളെ എട്ട്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor

ഒഴിവാക്കുന്നത് ഉപകാരമില്ലാത്ത പട്ടയങ്ങൾ; പകരം പട്ടയം ഉറപ്പാക്കും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox