സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 13 മുതൽ ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ യൂണിഫോം നിർബന്ധമാക്കിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെയാണ് ഒരുവിഭാഗം അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുന്നത്. 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുണ്ടാകുന്നത്.
ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് വിദ്യാർഥികൾ സ്കൂളിൽ എത്തി ക്ലാസുകളിൽ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ മാസത്തിൽ ഒരാഴ്ച കൂടി ക്ലാസുണ്ടാവുകയുള്ളു. തുടർന്നു ക്രിസ്മസ് അവധിയാകും.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആകെ ക്ലാസുണ്ടാവുക 24 ദിവസങ്ങൾ മാത്രമാണ്. ഡിസംബർ മാസത്തിലെ ക്ലാസുകളുടെ എണ്ണം കൂട്ടിയാലും ആകെ 27 ദിവസം മാത്രമേ കൂട്ടികൾ സ്കൂളിൽ എത്തേണ്ട സാഹചര്യമുള്ളു.
ഒരു കുട്ടിയ്ക്കു ഒരു ജോഡി യൂണിഫോം റെഡിയാക്കുന്നതിനു കുറഞ്ഞതു 2000 രൂപയെങ്കിലും ചെലവുണ്ടാകും. കോവിഡ് മൂലം വലിയ സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ 27 ദിവസത്തേയ്ക്കു സ്കൂളിൽ വരുന്നതിനു യൂണിഫോം നിർബന്ധമാക്കുന്നതു രക്ഷകർത്താക്കൾക്കു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കു ഇത്തരത്തിൽ യൂണിഫോം തയാറാക്കുന്നതു കൊണ്ടു നേരിട്ടമല്ല മറിച്ചു നഷ്്മാണുണ്ടാവുകയെന്നും അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ആതിനാൽ യൂണിഫോം നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മരവിപ്പിക്കണമെന്നും അടുത്ത അധ്യയന വർഷം മുതലെ യൂണിഫോം നിർബന്ധമാക്കാവുവെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.