23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം; പ്ര​ധാ​നാ​ധ്യാ​പ​ക​ർ നെ​ട്ടോ​ട്ട​ത്തി​ൽ
Kerala

സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം; പ്ര​ധാ​നാ​ധ്യാ​പ​ക​ർ നെ​ട്ടോ​ട്ട​ത്തി​ൽ

സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി​യി​ലെ നൂ​ലാ മാല​ക​ൾ മൂ​ലം പ്ര​ധാ​നാ​ധ്യാ​പ​ക​ർ നെ​ട്ടോ​ട്ട​ത്തി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഫ​ണ്ടി​ൽ വ​ർ​ധ​ന​വ​രു​ത്താ​ത്ത​തും പ​ല​ച​ര​ക്കി​നും പാ​ച​ക​വാ​ത​ക​ത്തി​നു​മു​ൾ​പ്പെ​ടെ ഉണ്ടായ വി​ല​വ​ർ​ധ​ന​യും മൂ​ലം പ​ദ്ധ​തി ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ർ ഏ​റെ ബു​ദ്ധി​മു​ട്ട​ക​യാ​ണ്.

ഉ​ച്ച​ഭ​ക്ഷ​ണം, പാ​ൽ , മു​ട്ട എ​ന്നി​വ​യാ​ണു വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളാ​ണി​പ്പോ​ൾ സ്കൂ​ളു​ക​ളി​ലെ​ത്തു​ന്ന​ത്. ഒ​രു കു​ട്ടി​ക്ക് ആ​ഴ്ച്ച​യി​ൽ ര​ണ്ടു ദി​വ​സം 150 മി​ല്ലി പാ​ലും ഒ​രു ദി​വ​സം മു​ട്ട​യും ന​ല്ക​ണം. ഒ​പ്പം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ചോ​റി​നോ​ടൊ​പ്പം അ​വി​യ​ൽ,തോ​ര​ൻ, സാ​ന്പാ​ർ എ​ന്ന​താ​ണ് നി​ർ​ദേ​ശം. ഇ​തി​നാ​യി ഒ​രു വി​ദ്യാ​ർ​ഥി​ക്ക് എ​ട്ടു​രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

600 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ള്ള സ്കൂ​ളി​ൽ ഓ​രോ ദി​വ​സ​വും 300 കു​ട്ടി​ക​ൾ വീ​തം സ്കൂ​ളി​ൽ എ​ത്ത​ണം. ഇ​വ​ർക്ക് ഒ​രാ​ഴ്ച്ച​ത്തേ​യ്ക്ക് ഏ​ക​ദേ​ശം 14,000 രൂ​പ​യാ​ണു ല​ഭി​ക്കു​ക. 600 കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച്ച​യി​ൽ ഒ​രു ദി​വ​സം മു​ട്ട ന​ല്കാ​ൻ ഒ​രു മു​ട്ട​യ്ക്ക് അ​ഞ്ചു രൂ​പ എ​ന്ന നി​ര​ക്കി​ൽ​പ്പോ​ലും 3000 രൂ​പ​യാ​കും. ര​ണ്ടു ദി​വ​സം 150 മി​ല്ലി വീ​തം പാ​ൽ ന​ല്കു​ന്ന​തി​നും വ​ൻ തു​ക​യാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്.

പാ​ലി​നും മു​ട്ട​യ്ക്കു​മാ​യു​ള്ള പ​ണം ക​ഴി​ഞ്ഞാ​ൽ ഉ​ച്ച​യൂ​ണി​നോ​ടൊ​പ്പം ക​റി​ക​ൾ​ക്ക് പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ പോ​ലും പ​ണം തി​ക​യി​ല്ല. ഗ്യാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും വാ​ങ്ങ​ണം. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യു​ള്ള ഫ​ണ്ട് വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി ത​ന്നെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​വും.

150 വി​ദ്യാ​ർ​ഥി​ക​ൾ വ​രെ​യു​ള്ള സ്കൂ​ളി​ൽ ഒ​രു​കു​ട്ടി​ക്ക് ദി​വ​സം എ​ട്ടു രൂ​പ, 150 മു​ത​ൽ 500 വ​രെ​യെ​ങ്കി​ൽ ഏ​ഴു രൂ​പ, 500 നു ​മു​ക​ളി​ലാ​ണെ​ങ്കി​ൽ ആ​റു രൂ​പ എ​ന്ന​താ​ണ് ക​ണ്ടി​ൻജ​ൻ​സി ചാ​ർ​ജ് ആ​യി സ​ർ​ക്കാ​ർ ന​ല്കു​ന്ന​ത്. സ്കൂ​ളു​ക​ൾ ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി അ​ധ്യ​യ​നം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഴ്ച്ച​യി​ൽ 24 രൂ​പ​യാ​ണ് പ​ര​മാ​വ​ധി ഒ​രു കു​ട്ടി​ക്ക് ഭ​ക്ഷ​ണ അ​ല​വ​ൻ​സ് ആ​യി ല​ഭി​ക്കു​ന്ന​ത്. പാ​ലി​നും മു​ട്ട​യ്ക്കും പു​റ​മേ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ര​ണ്ട് ഇ​നം ക​റി​ക​ളും ഒ​രു ഒ​ഴി​ച്ചു ക​റി​യും വേ​ണ​മെ​ന്നാ​ണ്.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള അ​രി സ​ർ​ക്കാ​രി​ന്‍റെ വ​ക​യാ​ണെ​ങ്കി​ലും ഈ ​അ​രി സ്കൂ​ളെ​ത്തി​ക്കു​ന്ന​തി​നു​ള്ള വാ​ഹ​ന​ക്കൂ​ലി​യും ക​യ​റ്റി​യി​റ​ക്കു കൂ​ലി​യും സ്കൂ​ൾ അ​ധി​കൃ​ത​ർ ത​ന്നെ ന​ല്ക​ണം. കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ല്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും കൂ​ടു​ത​ൽ സ​ഹാ​യം തേ​ടു​ക​യാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ർ.

Related posts

വിപണിയിൽ സർക്കാർ ഫലപ്രദമായി ഇടപെടല്‍ നടത്തി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു: മന്ത്രി ജി ആർ അനില്‍

Aswathi Kottiyoor

നഗരം ലൈഫ് പദ്ധതിയില്‍ 15,212 വീടുകൂടി ; 304.24 കോടി രൂപ നഗരസഭാ വിഹിതം

Aswathi Kottiyoor

നായക്ക് 500, പൂച്ചക്ക് 100; വളർത്തുമൃഗങ്ങൾക്കും ലൈസൻസ്.

Aswathi Kottiyoor
WordPress Image Lightbox