24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റബർ ബോർ‌ഡിന്‍റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം
Kerala

റബർ ബോർ‌ഡിന്‍റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം

റ​​​​ബ​​​​ർ​​​​തോ​​​​ട്ട​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി റ​​​​ബ​​​​ർ​​​​ബോ​​​​ർ​​​​ഡ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന വി​​​​വി​​​​ധ ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാം. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്കു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ധ​​​​ന​​​​സ​​​​ഹാ​​​​യം പ​​​​തി​​​​നൊ​​​​ന്നാം ക്ലാ​​​​സു മു​​​​ത​​​​ലു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

ബി​​​​രു​​​​ദ​​​​ത​​​​ലം മു​​​​ത​​​​ലു​​​​ള്ള​​​​വ​​​​ർ പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള ഹാ​​​​ൾ​​​​ടി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ച്ച്​ നാ​​​​ലു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​ക​​​ണം. ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രാ​​​​യ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് സ്വ​​​​ന്തം​ സ്ഥ​​​​ല​​​​ത്ത് വീ​​​​ടു​​​​പ​​​​ണി​​​​യു​​​​ന്ന​​​​തി​​​​ന് ധ​​​​ന​​​​സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കും.

ചെ​​​​റു​​​​കി​​​​ട​​​​തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ചി​​​​കി​​​​ത്സാ​​​​ച്ചെ​​​​ല​​​​വി​​​​ന്‍റെ നി​​​​ശ്ചി​​​​ത​​​​തു​​​​ക​​​​യും ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​മാ​​​​യി ന​​​​ൽ​​​​കും. ചെ​​​​റു​​​​കി​​​​ടതോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന സ്ത്രീ​​​​ക​​​​ളാ​​​​യ ടാ​​​​പ്പ​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും അ​​​​വ​​​​രു​​​​ടെ ര​​​​ണ്ടു പെ​​​​ണ്‍​മ​​​​ക്ക​​​​ളു​​​​ടെ​​​​യും വി​​​​വാ​​​​ഹ​​​​ത്തി​​​​നും ബോ​​​​ർ​​​​ഡ് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കും.

സ്ത്രീ​​​​ടാ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​സ​​​​വ​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്ക് നി​​​​ശ്ചി​​​​ത ​​തു​​​ക​​യും ന​​​​ൽ​​​​കും. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് റ​​​​ബ​​​​ർ​​​​ബോ​​​​ർ​​​​ഡി​​​​ന്‍റെ റീ​​​​ജി​​​​യ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലോ കോ​​​​ൾ​​​​സെ​​​​ന്‍റ​​​​റി​​​​ലോ ബ​​​​ന്ധ​​​​പ്പെ​​​​ടാം. ഫോണ്‌: 0481 2576622.

Related posts

എയ്ഡഡ് സ്കൂളുകൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥം

Aswathi Kottiyoor

വ്യോമയാന സുരക്ഷാ റാങ്കിങ്; ചൈനയേയും ഡെന്‍മാര്‍ക്കിനെയും പിന്തള്ളി ഇന്ത്യ മുന്നിൽ

Aswathi Kottiyoor

ഇത് കേരളത്തിലെ പശുക്കളെ കാമധേനുക്കളാക്കുന്ന ഫാം ; മാട്ടുപ്പെട്ടിയിലെ കാളക്കൂറ്റന്മാരെ അറിയാം.

Aswathi Kottiyoor
WordPress Image Lightbox