25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലഹരി ‘കുക്കിങ്’: യുവതികളെ വീഴ്ത്താൻ തന്ത്രം; അടിവസ്ത്രത്തിലൊളിപ്പിച്ച് വിതരണം.
Kerala

ലഹരി ‘കുക്കിങ്’: യുവതികളെ വീഴ്ത്താൻ തന്ത്രം; അടിവസ്ത്രത്തിലൊളിപ്പിച്ച് വിതരണം.

ലഹരിമരുന്നുകളിൽ അതിമാരകമായ എംഡിഎംഎ തയാറാക്കുന്ന ‘കുക്കിങ്’ കേന്ദ്രങ്ങൾ ആരംഭിച്ച് കേരളത്തിൽ കൂടുതൽ പിടിമുറുക്കാൻ ലഹരിമാഫിയയുടെ നീക്കം. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ മെ‍ാത്തവിൽപനകേന്ദ്രങ്ങളിൽ നിന്ന് വിവിധ വഴികളിലൂടെ ലഹരിമരുന്ന് തുടർച്ചയായി ഇവിടെ എത്തിച്ചു വിൽക്കുന്നതിലെ റിസ്ക് വർധിച്ചതേ‍ാടെയാണ് പുതിയ നീക്കം. കേരളത്തിൽതന്നെ എംഡിഎംഐ പാകം ചെയ്തു വിതരണത്തിനുളള നീക്കം ആരംഭിച്ചെന്ന കാര്യം എക്സൈസ് സ്പെഷൽ സ്ക്വാഡ്, ഇന്റലിജൻസ് വിഭാഗങ്ങളും സ്ഥിരീകരിക്കുന്നു.നേരത്തേ കെ‍ാച്ചിയിലും കഴിഞ്ഞദിവസം തിരുവനന്തപുരത്തും നടത്തിയ ലഹരിവേട്ടയിൽ എംഡിഎംഎ പെ‍ാടിരൂപത്തിലും തരി (കിസ്റ്റൽ) രൂപത്തിലും കണ്ടെടുത്തിരുന്നു. ഇതിൽ കെ‍ാച്ചിയിലെ വിവാദമായ ലഹരിവേട്ടയുടെ കണ്ണികൾ കാസർകേ‍ാട്ടേക്കും സിനിമാലേ‍ാകത്തിലെ ചിലരിലേക്കും തിരിഞ്ഞു. ആ ശൃംഖല തേടിപ്പോയപ്പോഴാണ് വാളയാർ വഴി ലഹരി കടത്തുന്നവരിൽ നിന്ന്, കുക്കിങ് കേന്ദ്രങ്ങൾ കെ‍ാച്ചിയിലും തിരുവനന്തപുരത്തും മലപ്പുറത്തുമായി പ്രവർത്തിക്കുന്ന വിവരം ലഭിച്ചത്. ഇതുവരെ 12 കുക്കിങ് കേന്ദ്രങ്ങളെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്.

കെ‍ാച്ചിയിലെ ഹേ‍ാട്ടൽ 18 ലഹരിപാർട്ടിക്കേസിന്റെ അന്വേഷണം ഊർജിതമായതേ‍ാടെ നാലുകേന്ദ്രങ്ങൾ പൂട്ടിയ നിലയിലാണിപ്പേ‍ാൾ. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ സ്ഥലത്തേക്കും വേഗത്തിലും ലഹരിമരുന്നു വ്യാപിപ്പിക്കാൻ സംഘങ്ങൾക്കു കഴിയുമെന്നാണ് ഏജൻസികളുടെ ആശങ്ക. ആവശ്യമുളളവർക്ക് കൂടുതൽ പ്യുരിറ്റിയുള്ളതും ഇവർ ലഭ്യമാക്കും.ഇടക്കാലത്തിനു ശേഷം കുറിയർ മാർഗമുള്ള കഞ്ചാവ് കടത്തും സംസ്ഥാനത്തു വീണ്ടും ആരംഭിച്ചിട്ടുണ്ട്. പ്രഫഷനൽ വിദ്യാർഥികൾക്കിടയിലെ ലഹരിപാർട്ടിക്കെതിരെ നടത്തിയ പരിശേ‍ാധനയിൽ വടക്കൻ ജില്ലകളിൽനിന്നു പിടിയിലായ ഒരു മെഡിക്കൽ വിദ്യാർഥി, ലഹരിക്കെതിരെ രംഗത്തുളള പ്രധാന അന്വേഷണ ഏജൻസിയുടെ ഉന്നത ഉദ്യേ‍ാഗസ്ഥന്റെ അടുത്ത ബന്ധുവായിരുന്നത് സേനയ്ക്കുതന്നെ നാണക്കേടുണ്ടാക്കിയ സംഭവവുമായി.

എന്താണ് ‘ലഹരിപാചക അടുക്കള?’

കേൾക്കുമ്പേ‍ാൾ ലഹരിമരുന്നിന്റെ പാചകം എന്നു തേ‍ാന്നുമെങ്കിലും മാഫിയയുടെ ഇടപാട് ലളിതമാണ്. വിദേശത്തുനിന്നെത്തുന്ന എംഎഡിഎംഎ നിലവിൽ ബെംഗളൂരു, ചെന്നൈ കേന്ദ്രങ്ങളിലാണ് മെ‍ാത്തമായി ശേഖരിക്കുന്നത്. അതിൽ ചില രാസചേരുവകൾ കൂടി കലർത്തി എംഎഡിഎംഎയുടെ ‘കടുപ്പം’ വർധിപ്പിക്കുന്നതായി നർകേ‍ാട്ടിക് കൺട്രോൾ ബ്യൂറേ‍‍ാ വിദഗ്ധവിഭാഗം പറയുന്നു.

ലഹരിമരുന്ന് നിരേ‍ാധിത നിയന്ത്രണ നിയമനുസരിച്ച് തടഞ്ഞിട്ടുള്ള ചില രാസപദാർഥകൾ ഇതിൽ കലർത്തുമ്പേ‍ാൾ മാരകശക്തിയാണ് ലഭിക്കുന്നത്. ഉപയേ‍ാഗിക്കുന്നവരുടെ മാനസിക–ശാരീരിക തകർച്ചയിലേക്കും ഇതു നയിക്കും. പിന്നീട് ഉപയേ‍ാഗം നിർത്താൻ കഴിയാത്ത രീതിയിൽ അവരെ മാറ്റിയെടുക്കുകയും ചെയ്യാൻ ഇതുവഴി കഴിയുമെന്നതാണ് ഏറ്റവുംവലിയ അപകടം. ഈ രാസമരുന്നുകൾ കലർത്താനുള്ള ഉപകരണങ്ങൾ ഉൾപ്പെടുന്ന സംവിധാനമാണ് ലഹരിമാഫിയയുടെ കുക്കിങ് സെന്ററുകൾ.ഒരു ബാത്ത് റൂമിന്റെ വലിപ്പമുളള സ്ഥലം മതി കുക്കിങ് കേന്ദ്രത്തിന്. ബെംഗളൂരുവിലും ചെന്നൈയിലും ഒരു കെട്ടിടത്തിൽ അഞ്ച് കുക്കിങ് കേന്ദ്രം വരെ പ്രവർത്തിക്കുന്നു. ഈ സംവിധാനമാണ് കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്. കെ‍‍ാച്ചിയിലും തിരുവനന്തപുരത്തും ആഫ്രിക്കൻ വംശജരാണ് എംഡിഎംഎ വിപണനത്തിന്റെ മെ‍ാത്ത ഡീലർമാരായി നിലവിൽ രംഗത്തുള്ളതെങ്കിലും താലിബാനേ‍ാളം നീളുന്നതാണ് അതിന്റെ ശൃംഖല. കേരളത്തിലെ കുക്കിങ് തുടക്കത്തിൽതന്നെ ഇല്ലാതാക്കാനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം. സംയുക്തമായ നീക്കമാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്.

ഒരു ‘കുക്കിൽ’ കുറഞ്ഞത് 2 കിലേ‍ാ

ഒരു അടുക്കളയിൽ തയാറാക്കുന്നത് ശരാശരി 2 കിലേ‍ാ എംഡിഎംഎ ലഹരിമരുന്നാണ്. ഒരു ഗ്രാമിന് സാധാരണസമയങ്ങളിൽ ചുരുങ്ങിയ വില 2000 രൂപ എന്നറിയുമ്പേ‍ാഴാണ് അപകടകരമായ ലഹരിയുടെ ഞെട്ടിക്കുന്ന കച്ചവടം മനസിലാവുക. ഇതിൽ ഏർപ്പെടുന്ന യുവതികളുടെ എണ്ണം വർധിച്ചുവരുന്നതായി ഏക്സൈസ് തന്നെ കഴിഞ്ഞദിവസം ഹൈക്കേ‍ാടതിയെ അറിയിച്ചു. കാമുകന്റെയും ക്ലാസ്മേറ്റിന്റെയും നിർബന്ധത്തിനുവഴങ്ങി ആദ്യഡേ‍ാസ് ഉപയേ‍ാഗിക്കുന്ന ഇവർ പിന്നീട് അതിന് അടിമയാകും. രണ്ടാംഘട്ടം എംഡിഎംഎയുടെ വിൽപനക്കാരിയാകുന്നതാണ്. അതുത്തഘട്ടം കുക്കിങ് ആണെന്ന് ഇതുവരെയുളള കേസുകൾ സൂചിപ്പിക്കുന്നു.

വിരൽ നഖത്തിനിടയിൽപേ‍ാലും സൂക്ഷിക്കാവുന്ന ഈ ലഹരിമരുന്നതിന്റെ നീരാളിപിടുത്തത്തിൽ വീഴാതെ നേ‍ാക്കാനുളള നിർദ്ദേശമാണ് ഏജൻസികൾ രക്ഷിതാക്കൾക്കും വിദ്യാലയങ്ങൾക്കും നൽകുന്നത്. പിടിയിലാകുന്നവരിൽ മിക്കവരുടെയും രക്ഷിതാക്കളെ നേരിട്ടുവിളിച്ച് അന്വേഷണ ഉദ്യേ‍ാഗസ്ഥർ കാര്യം വ്യക്തമാക്കുകയാണ് മിക്കകേസുകളിലും പതിവ്. ചിലരെ വിമുക്തികേന്ദ്രങ്ങളിലേക്കും അയക്കുന്നു. 2 കിലേ‍ാ തയാറാക്കിയാൽ അതുമായി ബന്ധപ്പെട്ട് കുറഞ്ഞത് 120 പേർ കച്ചവടരംഗത്തുണ്ടാകുമെന്നാണ് നിഗമനം

പാർ‌ട്ടികളിൽ വിലയ്ക്കു തീപിടിക്കും

ബ്രൗൺഷുഗർ രണ്ടുഗ്രാം കൈയിൽ വയ്ക്കുന്നതാണ് ജാമ്യമില്ലാകുറ്റമെങ്കിൽ എംഡിഎംഎ അര ഗ്രാം കൈവശവച്ചാൽ ജാമ്യം ലഭിക്കില്ലെന്നത് അത് ഉപയേ‍ാഗിക്കുമ്പേ‍ാഴുള്ള ദുരന്തംകൂടിയാണ് വ്യക്തമാക്കുന്നത്. ജീവിതം ഏത്രത്തേ‍ാളം അത് അട്ടിമറിക്കുമെന്നും ഇതു സൂചിപ്പിക്കുന്നു. സാധാരണവിൽപനയിൽ ഗ്രാമിന് 2000 രൂപവരെ നൽകണമെങ്കിൽ ഡിജെ പാർട്ടിപേ‍ലുള്ള പരിപാടിയിൽ ഇതിന്റെ വില ഗ്രാമിന് 10,000 രൂപവരെയാണെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫേ‍ാഴ്സ്മെന്റ് സ്പെഷൽ സെൽ മേധാവി ടി. അനികുമാർ പറയുന്നു.

Related posts

*കൊവിഡ് വന്നുപോയവര്‍ക്ക് കൊവാക്സിന്‍ ഒറ്റഡോസ് മതിയെന്ന് ഐസിഎംആര്‍.*

Aswathi Kottiyoor

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികൾ 280

Aswathi Kottiyoor

കിഫ്‌ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നു; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ആര്‍ബിഐ

Aswathi Kottiyoor
WordPress Image Lightbox