23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കുർബാന ക്രമം;ആർക്കും ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ.
Uncategorized

കുർബാന ക്രമം;ആർക്കും ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ.

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ ആർക്കും ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ. കുർബാന ഏകീകരണം സംബന്ധിച്ച സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിലിനും പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകി.

കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് ഇടവകകളെ പിൻതിരിപ്പിക്കരുതെന്ന് നിർദ്ദേശമുണ്ടെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മേജർ ജോർജ്ജ് ആലഞ്ചേരിക്കും പൗരസ്ത്യ തിരുസംഘം കർദ്ദിനാൾ ലിയനാർഡോ സാന്ദ്രി കത്തയച്ചു. സഭ കാര്യങ്ങൾ തീരുമാനിക്കുന്ന ഉന്നത സമിതിയാണ് പൗരസ്ത്യ തിരുസംഘം. അൾത്താര അഭിമുഖ കുർബ്ബാന അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അങ്കമാലി അതിരൂപത വത്തിക്കാന് പരാതി നൽകിയിരുന്നു.

Related posts

കടയിലുണ്ടായ തർക്കം വീട്ടിലെത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെട്ടി; വാരനാട് വീട്ടമ്മയടക്കം 6 പേർക്ക് പരിക്ക്

Aswathi Kottiyoor

കണ്ടെത്തിയത് അ‍ർജ്ജുൻ്റെ ലോറി തന്നെ; ലക്ഷ്യം കണ്ട് ഈശ്വർ മൽപെയുടെ ശ്രമം; ലോറിയിൽ കയർ കെട്ടി, ഉയർത്താൻ ശ്രമം

Aswathi Kottiyoor

പള്ളിയിൽ വെച്ച് കൈകുഞ്ഞിൻ്റെ അരഞ്ഞാണം മോഷ്ടിച്ച സംഭവം; വിഴുങ്ങിയ സ്വർണ്ണം പുറത്തെടുത്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox