22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സ്വിഫ്റ്റ് ജനുവരി മുതൽ.
Kerala

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സ്വിഫ്റ്റ് ജനുവരി മുതൽ.

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണത്തിനൊപ്പം ഒട്ടേറെ പരിഷ്കാരങ്ങളും നടപ്പാക്കും. കെഎസ്ആർടിസി സ്വിഫ്റ്റ് സർക്കാരിന്റെ പ്രഖ്യാപിത നയമായതിനാൽ ജനുവരിയിൽ ആരംഭിക്കും. കണ്ടക്ടർ, മെക്കാനിക് വിഭാഗത്തിലെ 45ന് മുകളിൽ പ്രായമുള്ള ജീവനക്കാർക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് 2 മുതൽ 5 വർഷം വരെ പകുതി ശമ്പളം നൽകി അവധി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഇവർക്കു സർവീസ് ആനുകൂല്യങ്ങൾ ലഭിക്കും.
ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക് തസ്തികയിലുള്ള വനിതാ ജീവനക്കാർക്ക് 6 മാസം പ്രസവാവധിക്കു പുറമേ 5000 രൂപ അലവൻസോടെ ഒരു വർഷത്തെ ശൂന്യവേതനാവധി അനുവദിക്കും. സർവീസ് ആനുകൂല്യങ്ങൾക്ക് ഈ കാലയളവും പരിഗണിക്കുമെന്ന സ്ത്രീസൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പള പരിഷ്കരണത്തിലുണ്ടെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. പുതിയ ശമ്പള സ്കെയിൽ നിലവിൽ വന്ന 2021 ജൂണിനു ശേഷം വിരമിച്ചവർക്കു കുടിശിക തുക നൽകും. എന്നാൽ, ജീവനക്കാർക്കു കുടിശിക നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല.

വീട്ടുവാടക ബത്ത 4% നിരക്കിൽ കുറഞ്ഞത് 1200 രൂപ മുതൽ 5000 രൂപ വരെ വർധിപ്പിക്കും. വിരമിക്കുമ്പോൾ നൽകുന്ന ‍ഡിസിആർജി തുക 7 ലക്ഷത്തിൽ നിന്നു 10 ലക്ഷമാക്കും. കമ്യുട്ടേഷൻ 20% തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് 50 രൂപയും അതിലേറെ ഡ്യൂട്ടി ചെയ്യുന്നവർക്ക് 100 രൂപയും അധിക ബത്ത നൽകും. 1600 രൂപ വരെ ഇതു മാസം ലഭിക്കും.

പ്രമോഷൻ ഘട്ടംഘട്ടമായി നടപ്പാക്കും. മോട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേൺ പരിഷ്കരിക്കും. 500 കിലോമീറ്റർ വരെയുള്ള ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടറെ നിയോഗിക്കും. സംസ്ഥാനാന്തര ബസുകളിൽ ക്രൂ ചെയ്ഞ്ച് നടപ്പാക്കും. ഡ്രൈവർ കം കണ്ടക്ടർ, അക്കൗണ്ടിങ് വിഭാഗം എന്നീ പുതിയ കേഡർ തസ്തികകൾ സൃഷ്ടിക്കും. മെക്കാനിക്കൽ ജനറൽ, മെക്കാനിക്കൽ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കൽ വിഭാഗം രണ്ടായി പുനഃസംഘടിപ്പിക്കും. പൊതു അവധി 15 ആയും നിയന്ത്രിതാവധി 4 ആയും നിജപ്പെടുത്തും. പെൻഷൻ പരിഷ്കരണം സംബന്ധിച്ച് പെൻഷൻകാരുടെ സംഘടനകളുമായും സഹകരണ, ധന വകുപ്പുമായും ചർച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കും. എംപാനൽ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകുവാൻ 3 അംഗ സമിതിയെ നിയോഗിക്കും.

അനുവദിച്ച ശമ്പള സ്കെയിൽ

നിലവിൽ കെഎസ്ആർടിസിയിൽ 27,087 ജീവനക്കാരുണ്ട്. പുതിയ ശമ്പളം നൽകുമ്പോൾ മാസം ഏകദേശം 16 കോടി അധികം ചെലവാകുമെന്നാണു കണ്ടെത്തൽ. നിലവിൽ 84 കോടിയാണ് മാസം ശമ്പള ചെലവ്.

Related posts

പാറയിലൂടെ നടക്കവേ കാൽ വഴുതി പുഴയിൽ വീണു; കണ്ണൂരിൽ ഒരാൾ മരിച്ചു

Aswathi Kottiyoor

24കാരനും 14കാരിയും തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

കേരള ഹൈക്കോടതിയിൽ മൂന്ന് സ്ഥിരം ജഡ്ജിമാർകൂടി

Aswathi Kottiyoor
WordPress Image Lightbox