അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. പേരാവൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന മനുഷ്യാവകാശ ദിനാചരണം ഏരിയ വൈസ് പ്രസിഡന്റ് ശൈലജ ചന്ദ്രന്റെ അധ്യക്ഷതയില്‍ സി. പി. ഐ. എം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം തങ്കമ്മ സ്‌കറിയ ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റി അംഗങ്ങളായ മൈഥിലി രമണന്‍, ടി ബിന്ദു, സജിത അനൂപ്, ജഗതി ബിജു, രാധിക ജോസ്, ബീന, പുഷ്പകുമാരി, മറ്റു വില്ലേജ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.