കോര്പറേഷന് പരിധിയില്‍ കോളറ സ്ഥിരീകരിച്ചു. മുപ്പത്തിയേഴുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഇയാൾ അടുത്തിടെ ചെന്നൈയില്‍ പോയിരുന്നു. ഇതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. വീട്ടിനു സമീപത്തെ കിണറുകളില്‍ നിന്നു വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചു.