23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; അണിയറ പ്രവർത്തകർക്ക്‌ നോട്ടീസ്‌.
Kerala

ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; അണിയറ പ്രവർത്തകർക്ക്‌ നോട്ടീസ്‌.

ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ പരാമർശം. ചിത്രം പൊതു ധാർമ്മികതയ്‌ക്ക് നിരക്കാത്തതാണന്നും ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിച്ചത്.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണന്നും ചുരളിയിലെ സംഭാഷണങ്ങൾ സ്‌ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സെൻസർ ചെയ്‌ത പകർപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്ന് കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.

ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡ്, സോണി മാനേജിങ്‌ ഡയറക്‌ട‌ർ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻമാരായ ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു.

Related posts

നീർച്ചാലുകളുടേയും പുഴകളുടേയും വീണ്ടെടുപ്പിനായി ലോക ജലദിനത്തിൽ നാടൊരുമിക്കുന്നു

Aswathi Kottiyoor

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പൂമൂടല്‍ ചടങ്ങ്

Aswathi Kottiyoor

എസ്എസ്എൽസി വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Aswathi Kottiyoor
WordPress Image Lightbox