• Home
  • Kerala
  • സർക്കാർ പിന്മാറി; വഖഫ് നിയമനം ഉടൻ പിഎസ്‌സിക്കു വിടില്ല
Kerala

സർക്കാർ പിന്മാറി; വഖഫ് നിയമനം ഉടൻ പിഎസ്‌സിക്കു വിടില്ല

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്കു വിടാനുള്ള തീരുമാനം സർക്കാർ ഉടൻ നടപ്പാക്കില്ല. വിശദ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയി‍ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി. നിയമനം പിഎസ്‍സിക്കു വിടണമെന്നതു സർക്കാരിന്റെ നിർദേശം ആയിരുന്നില്ലെന്നും അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ വാശിയൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡാണ് ഈ തീരുമാനമെടുത്തു സർക്കാരിനെ അറിയിച്ചത്. നിയമനം പിഎസ്‍സിക്കു വിടുന്നതോടെ മുസ്‍ലിംകൾ അല്ലാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ചർച്ചയാകാമെന്ന സർക്കാർ നിലപാടിൽ സന്തോഷമുണ്ടെന്നു സമസ്ത നേതാക്കൾ പറഞ്ഞു. നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ മാറ്റമില്ല. മുഖ്യമന്ത്രി വിശാലതലത്തിൽ ചർച്ച നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസല്യാരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. കെഎൻഎം മർക്കസുദ്ദഅ്‍വ നേതാക്കളും പിന്നീട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. സമസ്ത നേതാക്കൾക്കു നൽകിയ ഉറപ്പാണ് അവരെയും മുഖ്യമന്ത്രി അറിയിച്ചത്.

Related posts

സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 15നു ​തു​ട​ങ്ങും

Aswathi Kottiyoor

പാചക വാതക കണക് ഷൻ ഏത് കമ്പനിയിലേക്കും മാറാനുള്ള സൗകര്യംവരുന്നു.

Aswathi Kottiyoor

പി.എൻ.ശ്രീനിവാസൻ അനുസ്മരണവും ചരമ വാർഷികവും

Aswathi Kottiyoor
WordPress Image Lightbox