22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ
Kerala

പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ

പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ .കനത്ത മഴ ചെയ്യുന്ന സാഹചര്യങ്ങളിൽ ഭക്തർക്ക് പമ്പയിൽ വിരിവയ്ക്കാനുള്ള അനുമതി നൽകാൻ തീരുമാനം.

പരമ്പരാഗത പാത തുറക്കുന്നതിന് മുന്നോടിയായി സജ്ജീകരണങ്ങൾ എ ഡി എമ്മിൻ്റെ നേതൃത്വത്തിൽ വിലയിരുത്തി.
കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ഭക്തർക്ക് പമ്പയിൽ വിരിവയ്ക്കാനുള്ള അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാൻ ആണ് സർക്കാർ തീരുമാനിച്ചത്. സന്നിധാനത്തിൻ്റെ ചുമതലയുള്ള എഡിഎം അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സന്നിധാനത്തു ചേർന്ന ഉന്നതതല യോഗം ആണ് തീരുമാനം എടുത്തത്.

പമ്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട് വഴി സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയിലൂടെ തീർത്ഥാടനം അനുവദിക്കുന്നത് സർക്കാരിൻ്റെ സജീവ പരിഗണയിലാണ്. ഇതോടനുബന്ധിച്ച് ഇതുവരെ നടത്തിയ സജ്ജീകരങ്ങൾ യോഗം വിലയിരുത്തി.

തിരക്കൊഴിവാക്കാൻ പമ്പയിൽ നിന്ന് ഉള്ള കെഎസ്ആർടിസി ബസ് ഷെഡ്യൂളുകൾ വർധിപ്പിക്കും .

തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും യോഗം തീരുമാനിച്ചു .
ശുചീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷനും മികച്ച നിലയിൽ നടക്കുന്നതായും യോഗം വിലയിരുത്തി. പൊലീസ് സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ്, ദേവസ്വം ബോർഡ് എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര്‍ വാര്യർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related posts

ബി​ജു പ്ര​ഭാ​ക​റി​ന് ഗ​താ​ഗ​ത വ​കു​പ്പിന്‍റെ പൂ​ർ​ണ​ചു​മ​ത​ല

Aswathi Kottiyoor

കെപിപിഎല്ലിന്‌ 1,200 കോടി: മന്ത്രി പി രാജീവ്‌

Aswathi Kottiyoor

കാടിന്റെ മക്കൾ വീണ്ടും വനംവകുപ്പിലേക്ക്‌ ; ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ വിജ്ഞാപനം ഇറങ്ങി

Aswathi Kottiyoor
WordPress Image Lightbox