ഇരിട്ടി: ആറളം ഫാമിൽ കാലപ്പഴക്കമെത്തിയ റബർ മരങ്ങൾ മുറിച്ചുനീക്കാൻ തുടങ്ങി. ഫാമിലെ ബ്ലോക്ക് ആറിലെ കാലപ്പഴക്കമെത്തിയ 4349 റബർ മരങ്ങളാണ് വെട്ടിമാറ്റുന്നത്. റി ക്കാർഡ് വിലയിലാണ് റബർ മരങ്ങൾ ലേലത്തിൽ പോയത്. മരമൊന്നിന് 4259 രൂപ നിരക്കിൽ പത്തു ഹെക്ടറിലെ കാലാവധി കഴിഞ്ഞ മരങ്ങൾ ഏറ്റെടുക്കാൻ 23 പ്ലൈവുഡ് കന്പനിയുടമകൾ ലേലത്തിനെത്തി. റബർ മര വിപണിയിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ഫാമിലെ മരങ്ങൾ വിറ്റുപോയത്. സമയബന്ധിതമായി മുറിച്ചുനീക്കുമെന്ന വ്യവസ്ഥയിലാണ് ലേലം ഉറപ്പിച്ചത്. പത്തു ഹെക്ടറിൽ റബർ പുതുക്കൃഷിയും ഹ്രസ്വകാല വിള കൃഷിയും നടത്താനാണ് ആദായം നൽകാത്ത റബർ മരം മുറിച്ചുനീക്കുന്നതെന്ന് ഫാം എംഡി എസ്. ബിമൽഘോഷ് പറഞ്ഞു.
previous post