ശബരിമല തീർഥാടന കാലത്ത് തമിഴ്നാട് സർക്കാർ ബസുകൾക്ക് പമ്പ വരെ സർവീസ് നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. നേരത്തെ നിലയ്ക്കൽ വരെയായിരുന്നു സർവീസുണ്ടായിരുന്നത്.
പമ്പ വരെ സർവീസ് നടത്താൻ അനുമതി തേടി തമിഴ്നാട് സർക്കാർ സമർപ്പിച്ച അപേക്ഷ സംസ്ഥാനം അംഗീകരിക്കുകയായിരുന്നു.