24.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • കു​ഴി വ​രാ​ന്‍ കാ​ത്തി​രി​ക്കാ​തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണമെന്ന് മ​ന്ത്രി
Kerala

കു​ഴി വ​രാ​ന്‍ കാ​ത്തി​രി​ക്കാ​തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണമെന്ന് മ​ന്ത്രി

ക​ണ്ണൂ​ർ: റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​തുവ​രെ കാ​ത്തി​രി​ക്കരു​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ള്‍, ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ ച​ര്‍​ച്ചചെ​യ്യു​ന്ന​തി​നാ​യി ത​ദ്ദേ​ശസ്വ​യം​ഭ​ര​ണ- എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നടന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​രോ റോ​ഡി​നും നി​ര്‍​മാ​ണശേ​ഷം പ​രി​പാ​ല​ന കാ​ലാ​വ​ധി​യു​ണ്ട്. ഈ ​കാ​ല​യ​ള​വി​ല്‍ അ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ക​രാ​റു​കാര്‍​ക്കു​ണ്ട്.
റോ​ഡ് പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ കൃ​ത്യ​മാ​യി സ​മ​ര്‍​പ്പി​ക്ക​ണം. ക​രാ​റു​കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഫോ​ണ്‍ ന​മ്പ​ര്‍, ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍, പ​രി​പാ​ല​ന കാ​ല​യ​ള​വ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പ​ര​സ്യ​പ്പെ​ടു​ത്ത​ണം. മ​ണ്ഡ​ല​ത്തി​ലെ പു​തി​യ റോ​ഡു​ക​ളു​ടെ സാ​ധ്യ​ത പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ പ​രി​പാ​ല​ന കാ​ലാ​വ​ധി​യും ക​രാ​റു​കാ​രു​ടെ വി​വ​ര​ങ്ങ​ളും ഉ​ട​ന്‍ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.
ത​ളി​പ്പ​റ​മ്പി​ലെ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണ​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കും. മി​ക​ച്ച ശു​ചി​ത്വം, ഭ​ക്ഷ​ണം, താ​മ​സം തു​ട​ങ്ങി​യ​വ ഉ​റ​പ്പുവ​രു​ത്ത​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ട്ടി​ടവി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ന്ത്രി​യെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ റ​സ്റ്റ്ഹൗ​സു​ക​ള്‍ ന​വീ​ക​രി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഠി​നാ​ധ്വാ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും റ​സ്റ്റ് ഹൗ​സ് റൂ​മു​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​ത് വ​ഴി ഒ​രു മാ​സം കൊ​ണ്ട് 27 ല​ക്ഷ​ത്തി​ലേ​റെ രൂ​പ വ​രു​മാ​നം ല​ഭി​ച്ച​താ​യും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു.

Related posts

ഓണക്കിറ്റ് വിതരണം തുടരുന്നു; ഇതുവരെ വിതരണം ചെയ്തത് 72,40,225 കിറ്റുകൾ

Aswathi Kottiyoor

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

Aswathi Kottiyoor

വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി – ലോകബാങ്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കും

Aswathi Kottiyoor
WordPress Image Lightbox