24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആരോഗ്യപ്രവർത്തകരിലേക്ക് ബൂസ്റ്റർ ഡോസ് .
Kerala

ആരോഗ്യപ്രവർത്തകരിലേക്ക് ബൂസ്റ്റർ ഡോസ് .

ഒമിക്രോൺ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യപ്രവർത്തകർക്കു കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയായി. ശുപാർശ ആരോഗ്യമന്ത്രാലയത്തിനു കൈമാറുന്നതിനു മുൻപു സമിതി ഒരിക്കൽ കൂടി സ്ഥിതി വിലയിരുത്തും.

നിലവിലുള്ള വാക്സീനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമാകുമോ എന്നറിയാൻ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കാനാണ് ഇന്നലത്തെ യോഗത്തിൽ ധാരണയായത്. രാജ്യത്തു ബൂസ്റ്റർ ഡോസ് അടിയന്തരമായി നൽകണമെന്ന ആവശ്യം ശക്തമാണ്. 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്നു കേന്ദ്ര സർക്കാർ സജ്ജമാക്കിയ ലാബുകളുടെ കൺസോർഷ്യം (ഇൻസകോഗ്) നിർദേശിച്ചിരുന്നു.

കോവിഡിനെതിരെ ഇന്ത്യയിൽ‌ 2021 ജനുവരി 16നാണ് കുത്തിവയ്പു തുടങ്ങിയത്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും മാത്രമായിരുന്നു വാക്സീൻ.

Related posts

പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു

Aswathi Kottiyoor

ഗവർണർ ഒപ്പിടേണ്ടത്‌ 10 ബിൽ

Aswathi Kottiyoor

പാതയിരട്ടിപ്പിക്കൽ : കോട്ടയം റൂട്ടിൽ ഇന്നുമുതൽ ട്രെയിൻ നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox