ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനു നടപടി ആവശ്യപ്പെട്ട് ബസുടമകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി .
കോവിഡ് സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനത്തിനു നഷ്ടം നേരിട്ടെന്നും ഡീസല്‍ വിലവര്‍ധനയുടെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ജോണ്സന് പയ്യപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സതീഷ് നൈനാന്റെ ഉത്തരവ്.
ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് വാദത്തിന് അവസരം നല്കി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.