21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വൈദ്യുതി സ്​മാർട്ട്​ മീറ്റർ ഏപ്രിൽ മുതൽ; ചെ​റു​കി​ട-​വ​ൻ​കി​ട വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ​ ആ​ദ്യ​ഘ​ട്ടം
Kerala

വൈദ്യുതി സ്​മാർട്ട്​ മീറ്റർ ഏപ്രിൽ മുതൽ; ചെ​റു​കി​ട-​വ​ൻ​കി​ട വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ​ ആ​ദ്യ​ഘ​ട്ടം

വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്തെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്ന സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ പ​ദ്ധ​തി ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ​െച​റു​കി​ട -വ​ൻ​കി​ട വ്യ​വ​സാ​യി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ്​ ന​ട​ക്കു​ക.

മീ​റ്റ​ർ വാ​ങ്ങു​ന്ന​തും വി​ത​ര​ണ​ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മു​ൾ​പ്പെ​ടെ 3000 കോ​ടി രൂ​പ​യു​ടെ വി​ശ​ദ​പ​ദ്ധ​തി കെ.​എ​സ്.​ഇ.​ബി ത​യാ​റാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. മു​ൻ​കൂ​റാ​യി പ​ണം ന​ൽ​കി കാ​ർ​ഡ്​ വാ​ങ്ങി റീ​ചാ​ർ​ജ്​ ചെ​യ്​​ത്​ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ്​ സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ പ​ദ്ധ​തി. വി​ത​ര​ണ രം​ഗ​ത്ത്​ കാ​ര്യ​ക്ഷ​മ​ത​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മെ​ച്ച​പ്പെ​ട്ട സേ​വ​ന​വും ഉ​റ​പ്പു​ ന​ൽ​കു​ന്ന​താ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ അ​വ​കാ​ശ​െ​പ്പ​ടു​ന്നു​ണ്ടെ​ങ്കി​ലും വി​ത​ര​ണ മേ​ഖ​ല​യെ സ്വ​കാ​ര്യ​മു​ത​ലാ​ളി​മാ​ർ​ക്കും കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും തീ​റെ​ഴു​താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​യാ​ണി​തെ​ന്നാ​ണ്​ വി​മ​ർ​ശ​നം.

അ​തേ​സ​മ​യം, കേ​ന്ദ്ര ഫ​ണ്ട്​ ല​ഭി​ക്കാ​നു​ള്ള റേ​റ്റി​ങ്ങി​ൽ മു​ൻ​നി​ര​യി​ലെ​ത്താ​നു​ള്ള ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ നി​ര​ന്ത​ര സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. മീ​റ്റ​ർ റീ​ഡ​റാ​യി എ​ഴു​പ​തോ​ളം സ്ഥി​രം ജീ​വ​ന​ക്കാ​ർ മ​ാ​ത്ര​മാ​ണ്​ ബോ​ർ​ഡി​ലു​ള്ള​ത്. ബാ​ക്കി മൂ​വാ​യി​ര​ത്തോ​ളം ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

സ്​​മാ​ർ​ട്ട്​ മീ​റ്റ​റും ത​സ്​​തി​ക വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള സ്​​പെ​ഷ​ൽ റൂ​ൾ​സും വ​രു​ന്ന​തോ​ടെ സെ​ക്​​ഷ​ൻ ഓ​ഫി​സു​ക​ളി​ലെ മീ​റ്റ​ർ റീ​ഡ​ർ, കാ​ഷ്യ​ർ, സീ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്, സീ​നി​യ​ർ സൂ​പ്ര​ണ്ട്, റ​വ​ന്യൂ ഓ​വ​ർ​സി​യ​ർ, ഒ​രു വി​ഭാ​ഗം ലൈ​ൻ​മാ​ൻ -വ​ർ​ക്ക​ർ ത​സ്​​തി​ക​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന റ​വ​ന്യൂ വി​ഭാ​ഗം ഇ​ല്ലാ​താ​കു​മെ​ന്ന്​ കെ.​എ​സ്.​ഇ.​ബി ക​രാ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​േ​റ​ഷ​ൻ (കെ.​കെ.​ടി.​എ​ഫ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു. ഇ​തോ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ജീ​വ​ന​ക്കാ​രാ​ണ്​ ​ജോ​ലി​യി​ൽ​നി​ന്ന്​ പു​റ​ത്താ​കു​ക. പ​ദ്ധ​തി​ക്കെ​തി​െ​ര കെ.​കെ.​ടി.​എ​ഫ് പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.2022 ഏ​പ്രി​ൽ ഒ​ന്നി​ന്​ തു​ട​ങ്ങി 2025 മാ​ർ​ച്ച്​ 31ന്​ ​പൂ​ർ​ത്തി​യാ​കും വി​ധം മൂ​ന്നു​വ​ർ​ഷ സ​മ​യ​മാ​ണ്​ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ഒ​ന്നേ​കാ​ൽ കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വൈ​ദ്യു​തി മീ​റ്റ​ർ മാ​റ്റു​ക​യെ​ന്ന​ത്​ എ​ളു​പ്പ​മ​ല്ല. അ​തി​നാ​ൽ, ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ്​ ബോ​ർ​ഡ്​ തീ​രു​മാ​നം. വ​ലി​യ കു​ടി​ശ്ശി​ക​യു​ള്ള സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും ചെ​റു​കി​ട -വ​ൻ​കി​ട വ്യ​വ​സാ​യ​ശാ​ല​ക​ളി​ലു​മാ​ണ്​ സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വെ​ക്കു​ക. കൂ​ടി​യ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ​ അ​ടു​ത്ത ഘ​ട്ടം ന​ട​പ്പാ​ക്കും. അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്​ സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും; നാളെ ബോർഡ് യോഗം.

Aswathi Kottiyoor

യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

കുവൈറ്റ്‌ മനുഷ്യക്കടത്ത്‌ : തട്ടിപ്പുനടത്തിയത്‌ ‘പിഎം പദ്ധതി’യുടെ പേരിൽ

Aswathi Kottiyoor
WordPress Image Lightbox