28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തളിപ്പറമ്പിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസം സർക്യൂട്ട്: മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala

തളിപ്പറമ്പിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസം സർക്യൂട്ട്: മന്ത്രി പി എ മുഹമ്മദ് റിയാസ്

വിവിധ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി തളിപ്പറമ്പ് മണ്ഡലത്തിൽ പിൽഗ്രിം ടൂറിസം സർക്യൂട്ട് നടപ്പാക്കുമെന്ന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീ കൃഷ്‌ണക്ഷേത്രം, നീലിയാർ കോട്ടം, ശ്രീവൈദ്യനാഥ ക്ഷേത്രം, തുടങ്ങിയ ആരാധനാലയങ്ങളെ ഉൾപ്പെടുത്തിയാണ് പിൽഗ്രിം ടൂറിസം സർക്യൂട്ട് നടപ്പാക്കുക.

ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, ബോട്ട് ജെട്ടി, വെള്ളിക്കീൽ ഇക്കോ പാർക്ക്, തളിപ്പറമ്പ് താലൂക്ക് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ സന്നിഹിതനായി.

Related posts

നവകേരള സൃഷ്‌ടിക്കായുള്ള പോരാട്ടത്തിന് മന്നത്തിന്റെ സ്‌മരണ ഊർജമായി നിലകൊള്ളും: മുഖ്യമന്ത്രി.

Aswathi Kottiyoor

കോവിഡ് പരിശോധന; നിർദേശം ആവർത്തിച്ച് ആരോഗ്യ മന്ത്രാലയം

Aswathi Kottiyoor

കാർഡ് വിവരങ്ങള്‍ സൂക്ഷിക്കാനാകില്ല; പകരം ടോക്കണൈസേഷന്‍: പദ്ധതി ജനുവരിയില്‍ തന്നെ.

Aswathi Kottiyoor
WordPress Image Lightbox