24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മികച്ച ഡിജിറ്റൽ പേജ് തയ്യാറാക്കുന്ന സ്കൂളിന് സമ്മാനം: മന്ത്രി
Kerala

മികച്ച ഡിജിറ്റൽ പേജ് തയ്യാറാക്കുന്ന സ്കൂളിന് സമ്മാനം: മന്ത്രി

കൈറ്റിന്റെ ഡിജിറ്റൽ മാധ്യമമായ സ്കൂൾ വിക്കിയിൽ മികച്ച പേജുകൾ തയ്യാറാക്കുന്ന സ്കൂളിന് സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനമായി ഒന്നരലക്ഷം രൂപ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഒരു ലക്ഷം, 75000 രൂപ എന്നിങ്ങനെ നൽകും. ജില്ലാതലത്തിലും സമ്മാനങ്ങളുണ്ടാകും. 2022 ജനുവരി 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരിക്കും സമ്മാനം. വിശദാംശങ്ങൾ കൈറ്റ് ഉടൻ പുറത്തിറക്കും. കൈറ്റ്‌ വിക്‌ടേഴ്‌സ്‌ ചാനലിന്‌ ആധുനിക സൗകര്യങ്ങളോടുകൂടി തിരുവനന്തപുരം വലിയശാലയിൽ ആസ്ഥാനമന്ദിരം നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.

വിക്ടേഴ്സ്‌ ചാനലിലെ 10 പുതിയ പരമ്പരയും ‘തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഓൺലൈനിൽ അധ്യക്ഷനായി. പുതിയ പരമ്പരകളുടെ അവതാരകരായ ഡോ. ടി എം തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കോവിഡ് വിദഗ്‌ധ സമിതി അധ്യക്ഷൻ ‍ഡോ. ബി ഇക‍്ബാൽ, ശാസ്ത്ര പ്രചാരകൻ ഡോ. വൈശാഖൻ തമ്പി, യുവ എഴുത്തുകാരി നേഹ ഡി തമ്പാൻ, കൈറ്റ് സിഇഒ കെ അൻവ‍ർ സാദത്ത്, കെ മനോജ് കുമാ‍‍‍ർ എന്നിവർ സംസാരിച്ചു.

‘തിരികെ വിദ്യാലയത്തിലേക്ക്’ സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വയനാട്‌ ജിഎച്ച്‌എസ്‌ കാപ്പിസെറ്റ്‌, രണ്ടാം സ്ഥാനം നേടിയ എറണാകുളം മൊറാക്കാല സെന്റ് മേരീസ് എച്ച്‌എസ്‌എസ്‌, മൂന്നാം സ്ഥാനം പങ്കിട്ട മലപ്പുറം പറപ്പുർ ഐ യു എച്ച് എസ്എസ്, ആലപ്പുഴ ആർത്തുങ്കൽ എസ്എഫ്എഎച്ച്എസ്എസ് എന്നീ സ്കൂളുകൾക്കുള്ള പുരസ്കാരം മന്ത്രി നൽകി.

Related posts

ഓൺലൈൻ പഠനം ;പേരന്റൽ കൺട്രോൾ സംവിധാനം ഉപയോഗിക്കൂ .കുട്ടികളുടെ ഓൺലൈൻ പഠനം സുരക്ഷിതമാക്കൂ

Aswathi Kottiyoor

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മര്‍ദിച്ചതായി നാട്ടുകാര്‍, സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox