23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സിഎസ്‌ബി ബാങ്ക്‌ : പരിഹാരമില്ലെങ്കിൽ മാർച്ച്‌ മുതൽ അനിശ് ചിതകാല പണിമുടക്ക്‌
Kerala

സിഎസ്‌ബി ബാങ്ക്‌ : പരിഹാരമില്ലെങ്കിൽ മാർച്ച്‌ മുതൽ അനിശ് ചിതകാല പണിമുടക്ക്‌

സിഎസ്‌ബി ബാങ്കിലെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ മാർച്ച്‌ മുതൽ അനിശ്ചിതകാല പണിമുടക്ക്‌ നടത്താൻ സംസ്ഥാനതല ബഹുജന കൺവൻഷൻ ആഹ്വാനം ചെയ്‌തു. തൃശൂർ ശങ്കര ഹാളിൽ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
ബാങ്കിന്റെ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ട്രേഡ്‌ യൂണിയൻ ഐക്യവേദി 30, 31, ജനുവരി ഒന്ന് തീയതികളിൽ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യാ പണിമുടക്കിനു‌ മുന്നോടിയായാണ്‌ കൺവൻഷൻ ചേർന്നത്‌. കൊള്ളലാഭത്തിനായി തൊഴിലാളികളുടെ ജീവിതസാഹചര്യവും നിലനിൽപ്പും ഇല്ലാതാക്കുന്ന ബാങ്ക്‌ അധികാരികൾക്കുമുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനമായി കൺവൻഷൻ മാറി.

ബെഫി സംസ്ഥാന പ്രസിഡന്റ്‌ ടി നരേന്ദ്രൻ സമരാവലോകനം നടത്തി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറി യു പി ജോസഫ്‌, പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ, ജോൺസൻ ആവോക്കാരൻ (ഐഎൻടിയുസി), കെ ജി ശിവാനന്ദൻ (എഐടിയുസി), കൃഷ്‌ണൻ (ബിഎംഎസ്‌), ലതീഷ്‌കുമാർ, ജോസഫ്‌ കുര്യാക്കോസ്‌, ജെറിൻ, ബാബു മൊയലൻ എന്നിവർ സംസാരിച്ചു.

ഓഹരി കൈമാറ്റത്തിലൂടെ വിദേശ ബാങ്കായി മാറിയ സിഎസ്‌ബി ബാങ്ക്‌ മാനേജ്‌മെന്റ്‌, ജീവനക്കാർക്കെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്‌കരണം നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ട്രേഡ്‌ യൂണിയൻ ഐക്യവേദി നേതൃത്വത്തിൽ പണിമുടക്ക്‌ സംഘടിപ്പിക്കുന്നത്‌.

Related posts

സർക്കാരിൽനിന്ന്‌ വൈഫൈ വാങ്ങാം; 30 ജിബി @ 69 രൂപ

Aswathi Kottiyoor

കെപിപിഎല്ലും കെഎസ്ഇബിയും പുതിയ കരാറുണ്ടാക്കും

Aswathi Kottiyoor

ദേശീയ വിര വിമുക്ത ദിനം

Aswathi Kottiyoor
WordPress Image Lightbox