22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് വാ​ക്സി​നെ​ടു​ക്കാ​തെ 1,707 അ​ധ്യാ​പ​ക​ർ ; ലി​സ്റ്റ് പു​റ​ത്തു​വി​ട്ട് മ​ന്ത്രി
Kerala

സം​സ്ഥാ​ന​ത്ത് വാ​ക്സി​നെ​ടു​ക്കാ​തെ 1,707 അ​ധ്യാ​പ​ക​ർ ; ലി​സ്റ്റ് പു​റ​ത്തു​വി​ട്ട് മ​ന്ത്രി

സം​സ്ഥാ​ന​ത്ത് വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും ലി​സ്റ്റ് പു​റ​ത്തു​വി​ട്ട് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ആ​കെ 1,707 സ്കൂ​ൾ ജീ​വ​ന​ക്കാ​രാ​ണ് വാ​ക്സി​നെ​ടു​ക്കാ​ത്ത​ത്. 229 ജീ​വ​ന​ക്കാ​രാ​ണ് വി​ച്ച്എ​സ്ഇ​യി​ല്‍ വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​ത്.‌‌ ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ല്ല.

എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ 1,066 പേ​ര്‍ വാ​ക്‌​സി​നെ​ടു​ത്തി​ല്ല. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള​ത്.

പാ​ല​ക്കാ​ട് 61, മ​ല​പ്പു​റം 201, കോ​ഴി​ക്കോ​ട് 151, വ​യ​നാ​ട് 29, തി​രു​വ​ന​ന്ത​പു​രം 110, കൊ​ല്ലം 90, പ​ത്ത​നം​തി​ട്ട 51, ആ​ല​പ്പു​ഴ 89, കോ​ട്ട​യം 74, ഇ​ടു​ക്കി 43, എ​റ​ണാ​കു​ളം 106, തൃ​ശൂ​ര്‍ 124, ക​ണ്ണൂ​ര്‍ 90, കാ​സ​ര്‍​ഗോ​ഡ് 36 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.

വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രോ​ടു വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ള്ള​വ​ര്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ എ​ല്ലാ ആ​ഴ്ച​യും ആ​ര്‍​ടി​പി​സി​ആ​ര്‍ ഫ​ലം നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​മാ​ണ് സ​ര്‍​ക്കാ​രി​ന് പ്ര​ധാ​ന​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പകരം കാർഡ്

Aswathi Kottiyoor

കാ​യി​കതാ​ര​ങ്ങ​ൾ​ക്ക​ട​ക്കം 313 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും

Aswathi Kottiyoor

പാരാലീഗൽ വളണ്ടിയർമാരെ തെഞ്ഞെടുക്കുന്നു*

Aswathi Kottiyoor
WordPress Image Lightbox