22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഡി​ജി​റ്റ​ൽ റീ ​സ​ർ​വേ ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും: മ​ന്ത്രി കെ. ​രാ​ജ​ന്‍
Kerala

ഡി​ജി​റ്റ​ൽ റീ ​സ​ർ​വേ ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും: മ​ന്ത്രി കെ. ​രാ​ജ​ന്‍

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ല്‍ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ പ്ര​വ​ര്‍​ത്ത​നം ഫെ​ബ്രു​വ​രി​യി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. ക​ണ്ണൂ​ര്‍ ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ റ​വ​ന്യൂ വ​കു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നാ​ലു വ​ര്‍​ഷം​കൊ​ണ്ട് ഇ​ത് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. റോ​ബോ​ട്ടി​ക് ടോ​ട്ട​ല്‍ സ്റ്റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ന​ട​ത്തു​ക. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ സം​വി​ധാ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഇ​തി​നാ​യു​ള്ള ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും ന​ട​ന്നു​വ​രി​ക​യാ​ണ്. ആ​റു മാ​സം കൊ​ണ്ട് 200 വി​ല്ലേ​ജ് എ​ന്ന രീ​തി​യി​ലാ​ണ് ഇ​ത് പൂ​ർ​ത്തി​യാ​ക്കു​ക.
നെ​ല്‍​വ​യ​ല്‍ നി​ക​ത്തു​ന്ന​ത് ത​ട​യാ​നു​ദ്ദേ​ശി​ച്ച് കൊ​ണ്ടു​വ​ന്ന 2008 ലെ ​നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം ഏ​റ്റ​വും ജാ​ഗ്ര​ത​യോ​ടെ ന​ട​പ്പി​ലാ​ക്കേ​ണ്ട​താ​ണ്. വ​യ​ല്‍ നി​ക​ത്തു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കും. ത​രം​മാ​റ്റ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ തീ​രു​മാ​നം സു​താ​ര്യ​മാ​ക്കു​ന്ന​തി​നാ​ണ് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പ്ര​ത്യേ​ക അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തി ഈ ​അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ന്‍ ചി​ല ഏ​ജ​ന്‍റു​മാ​ര്‍ രം​ഗ​ത്തു​വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ ക​ര്‍​ശ​ന​മാ​യി നേ​രി​ടും. റ​വ​ന്യൂ​വ​കു​പ്പ് ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ജ​ന്‍റു​മാ​രെ ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. ഇ​ങ്ങ​നെ​യു​ള്ള അ​പേ​ക്ഷ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളും ഇ​തു മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ ക​ള​ക‌്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍, ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, സ​ര്‍​വെ, പ​ട്ട​യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഭൂ​മി​യു​ടെ അ​വ​കാ​ശം
ന​ല്‍​കാ​ന്‍ സ്‌​പെ​ഷ​ല്‍
ഡ്രൈ​വ് ന​ട​ത്തും
ക​ണ്ണൂ​ർ: അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ഭൂ​മി​യു​ടെ അ​വ​കാ​ശം ന​ല്‍​കാ​ന്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ന്‍ അ​റി​യി​ച്ചു. ക​ണ്ണൂ​ര്‍ ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ റ​വ​ന്യൂ വ​കു​പ്പ് അ​വ​ലോ​ക​ന​ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്ക് അ​ത് ന​ല്‍​കു​ന്ന​തി​നൊ​പ്പം ഇ​താ​ദ്യ​മാ​യി ഭൂ​ര​ഹി​ത​രെ ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ങ്ങോ​ട്ടു​ചെ​ല്ലാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ എ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം.സം​സ്ഥാ​ന​ത്തെ ഭൂ​മി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സ​മ​ഗ്ര പ​രി​ഹാ​രം ല​ക്ഷ്യ​മി​ട്ട് ഭൂ​വി​ത​ര​ണ ഡാ​ഷ് ബോ​ര്‍​ഡ് ഉ​ണ്ടാ​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഡി​സം​ബ​റി​ല്‍ ഇ​ത് ആ​രം​ഭി​ക്കും. ഓ​രോ പ്ര​ദേ​ശ​ത്തെ​യും പ​ട്ട​യ-​ഭൂ​മി പ്ര​ശ്‌​നം, പ​രി​ഹാ​ര​ത്തി​നു​ള്ള ത​ട​സ​ങ്ങ​ള്‍, നി​യ​മ​പ്ര​ശ്‌​നം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ റ​വ​ന്യൂ വ​കു​പ്പ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡാ​ഷ് ബോ​ര്‍​ഡ് വ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഭൂ​മി വി​ത​ര​ണ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് എം​എ​ല്‍​എ​മാ​രെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.നി​യ​മ​ഭേ​ദ​ഗ​തി​ക​ളും പു​തി​യ ഉ​ത്ത​ര​വു​ക​ളും ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

40 ലക്ഷത്തിന്റെ എംഡിഎംഎയുമായി കണ്ണൂരില്‍ യുവാവ് പിടിയില്‍

Aswathi Kottiyoor

സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറക്കുന്നു; അടച്ചത് മൂന്ന് വര്‍ഷം മുമ്പ്

Aswathi Kottiyoor

ഗവർണർ ഒപ്പിടേണ്ടത്‌ 10 ബിൽ

Aswathi Kottiyoor
WordPress Image Lightbox