24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആലത്തൂരിൽനിന്ന്‌ കാണാതായ പെൺകുട്ടിയെ കണ്ടെത്തി .
Kerala

ആലത്തൂരിൽനിന്ന്‌ കാണാതായ പെൺകുട്ടിയെ കണ്ടെത്തി .

ആലത്തൂരിൽ നിന്ന് മൂന്ന്‌മാസം മുമ്പ്‌ കാണാതായ ഡിഗ്രി വിദ്യാർത്ഥിനിയെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് വിദ്യാർത്ഥിനിയെ പൊലീസ് കണ്ടെത്തിയത്. ആലത്തൂരിലെത്തിച്ച പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം കോടതിയിൽ ഹാജരാക്കും.

ആഗസ്റ്റ് 30 മുതലാണ് കാണാതായത്. പുസ്തകം വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയായിരുന്നു.എന്നാൽ തിരികെയെത്തിയില്ല . ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകി.

ആഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിയിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയ പൊലീസ്‌ തമിഴ്‌നാട്‌, ഗോവ, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പെൺകുട്ടിയെ കണ്ടെത്തിയത്‌.

Related posts

മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിൻ പുറത്തിറക്കി

Aswathi Kottiyoor

ഡിസ്‌കണക്ഷൻ തീയതിക്ക് മുമ്പ് ബിൽ അടക്കുക

Aswathi Kottiyoor

വിഴിഞ്ഞം പുനരധിവാസത്തിന് 10 ഏക്കര്‍; 3,000 കുടുംബങ്ങൾക്ക് ഫ്ളാറ്റ് നൽകും.*

Aswathi Kottiyoor
WordPress Image Lightbox