23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസി സിറ്റി സർക്കുലർ ഹിറ്റ്‌; ടിക്കറ്റ്‌ കലക്ഷനിൽ വർധന.
Kerala

കെഎസ്‌ആർടിസി സിറ്റി സർക്കുലർ ഹിറ്റ്‌; ടിക്കറ്റ്‌ കലക്ഷനിൽ വർധന.

നഗരയാത്രികർക്ക്‌ സൗകര്യമൊരുക്കാനായി കെഎസ്‌ആർടിസി ആരംഭിച്ച സിറ്റി സർക്കുലർ ഹിറ്റായി മുന്നേറുന്നു. സർവീസ്‌ തുടങ്ങിയ ആദ്യ ദിവസം 56000 രൂപയായിരുന്നു ടിക്കറ്റ്‌ കലക്ഷൻ. ബുധനാഴ്‌ച കലക്ഷൻ 65000 രൂപയായി ഉയർന്നു. വരും ദിവസങ്ങളിലും കലക്ഷൻ ഉയരുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കെഎസ്‌ആർടിസി അധികൃതർ പറഞ്ഞു.

റെഡ്‌, ബ്ലൂ, മജന്ത, യെല്ലൊ, വയലറ്റ്‌, ബ്രൗൺ, ഗ്രീൻ നിറങ്ങളാണ്‌ സിറ്റി സർക്കുലർ ബസുകൾക്ക്‌ നൽകിയിട്ടുള്ളത്‌. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ്‌ ഇടവേളയിലും തിരക്ക്‌ കുറഞ്ഞ സമയത്ത്‌ 30 മിനിറ്റ്‌ ഇടവിട്ടും ബസുണ്ടാകും. മിനിമം നിരക്ക്‌ 10 രൂപയും പരമാവധി നിരക്ക്‌ 30 രൂപയുമാണ്‌. 66 ലോഫ്‌ളോർ ബസുകളാണ്‌ യാത്രയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌.

50 രൂപ; ഒരു ദിവസം 
നഗരം ചുറ്റാം

24 മണിക്കൂർ ഏത്‌ റൂട്ടിലും പരിധിയില്ലാതെ യാത്ര ചെയ്യാവുന്ന ‘ഗുഡ്‌ ഡേ’ ടിക്കറ്റ്‌ 50 രൂപയ്‌ക്ക്‌ ലഭിക്കും. പണരഹിത ഇടപാടിനായി ട്രാവൽ കാർഡും വരും.15 മുതലാണ്‌ കാർഡ്‌ സജ്ജമാവുക. തുടക്കത്തിൽ 50 രൂപയുടെ കാർഡ്‌ വാങ്ങുമ്പോൾ 100 രൂപയുടെ മൂല്യം ലഭിക്കും. പരമാവധി 2000 രൂപയ്‌ക്ക്‌ വരെ കാർഡ്‌ റീ ചാർജ്‌ ചെയ്‌തുപയോഗിക്കാം. കാർഡ്‌ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉപയോഗിക്കാം.

റെഡ്‌ സർക്കിൾ

കിഴക്കേകോട്ട–-തമ്പാനൂർ–-ആയുർവേദ കോളേജ്‌–- സ്‌റ്റാച്യു–-പാളയം–-പിഎംജി–-വികാസ്‌ ഭവൻ–മ്യൂസിയം––കനകക്കുന്ന്‌–-മാനവീയം–വഴുതക്കാട്‌––മേട്ടുക്കട–-തൈക്കാട്‌–-തമ്പാനൂർ–-കിഴക്കേകോട്ട.

ബ്ലൂ സർക്കിൾ

കിഴക്കേകോട്ട–-തമ്പാനൂർ–-ഓവർബ്രിഡ്‌ജ്‌–-ആയുർവേദ കോളേജ്‌–- ഉപ്പിടാമൂട്‌ പാലം–-വഞ്ചിയൂർ കോടതി–-പാറ്റൂർ–-ജനറൽ ആശുപത്രി–യൂണിവേഴ്‌സിറ്റി–-പാളയം––നിയമസഭ–-വികാസ്‌ ഭവൻ–-പിഎംജി–-എൽഎംഎസ്‌–-നന്ദാവനം–-ബേക്കറി–-തമ്പാനൂർ –-കിഴക്കേകോട്ട.

മജന്ത സർക്കിൾ

പേരൂർക്കട ഡിപ്പോ–-ഊളമ്പാറ–-എച്ച്‌എൽഎൽ–-എസ്‌എപി–-പൈപ്പിൻമൂട്‌–-ശാസ്‌തമംഗലം–- വെള്ളയമ്പലം–-കനകക്കുന്ന്‌–-മ്യൂസിയം–-എൽഎംഎസ്‌–-പിഎംജി–-കേശവദാസപുരം–-മുട്ടട–-അമ്പലമുക്ക്‌–-പേരൂർക്കട.

യെല്ലോ സർക്കിൾ

പേരൂർക്കട ഡിപ്പോ–-അമ്പലമുക്ക്‌–-കവടിയാർ–- മരപ്പാലം–-പട്ടം–-വൈദ്യുതി ഭവൻ–- മെഡിക്കൽകോളേജ്‌–-ഉള്ളൂർ–-എഫ്‌സിഐ–-കേശവദാസപുരം–- പട്ടം–-പ്ലാമൂട്‌–-പിഎംജി–-മ്യൂസിയം–-നന്ദൻകോട്‌–-കവടിയാർ–-പേരൂർക്കട.

വയലറ്റ്‌ സർക്കിൾ

പേരൂർക്കട ഡിപ്പോ–അമ്പലമുക്ക്‌–-കവടിയാർ–രാജ്‌ഭവൻ–-വെള്ളയമ്പലം–-ശാസ്‌തമംഗലം–-ഇടപ്പഴഞ്ഞി–-കോട്ടൺഹിൽ–-വഴുതക്കാട്‌–- ബേക്കറി–-സ്‌റ്റാച്യു–-വിജെടി–-പാളയം–-നിയമസഭ–-പിഎംജി–-കനകക്കുന്ന്‌–-വെള്ളയമ്പലം–-പേരൂർക്കട.

ബ്രൗൺ സർക്കിൾ

കിഴക്കേകോട്ട–-തമ്പാനൂർ–ചെന്തിട്ട–-കണ്ണേറ്റുമുക്ക്‌–-ജഗതി–-ഇടപ്പഴഞ്ഞി–-ശാസ്‌തമംഗലം–-മരുതൻകുഴി–- വേട്ടമുക്ക്‌–-ഇലിപ്പോട്‌–-വലിയവിള–-തിരുമല–-പൂജപ്പുര–-കരമന–-കിള്ളിപ്പാലം–-അട്ടക്കുളങ്ങര–കിഴക്കേകോട്ട.

ഗ്രീൻ സർക്കിൾ

കിഴക്കേകോട്ട–-ട്രാൻസ്‌പോർട്ട്‌ ഭവൻ–-ഫോർട്ട്‌ ആശുപത്രി–- ഉപ്പിടാമൂട്‌പാലം–- പേട്ട പള്ളിമുക്ക്‌–-കണ്ണമ്മൂല–-കുമാരപുരം–- മെഡിക്കൽ കോളേജ്‌–- പൊട്ടക്കുഴി–- തേക്കുംമൂട്‌–-ലോ കോളേജ്‌ ജങ്‌ഷൻ–- വികാസ്‌ ഭവൻ–- പിഎംജി–-പാളയം–- സ്‌റ്റാച്യു–-കിഴക്കേകോട്ട.

Related posts

ക​ശു​വ​ണ്ടി പു​ന​രു​ജ്ജീ​വ​ന പാ​ക്കേ​ജി​ന് 30 കോ​ടി

Aswathi Kottiyoor

തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ തൊഴിലവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ലഭിക്കണം: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox