24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തെ തള്ളി കേന്ദ്രം; ആയിരം വർഷം പഴക്കമുള്ള ഡാമും ലോകത്തുണ്ട്: കേന്ദ്രമന്ത്രി.
Kerala

കേരളത്തെ തള്ളി കേന്ദ്രം; ആയിരം വർഷം പഴക്കമുള്ള ഡാമും ലോകത്തുണ്ട്: കേന്ദ്രമന്ത്രി.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരോക്ഷമായി തള്ളി കേന്ദ്ര സർക്കാർ. ഡാമുകളുടെ കാലപ്പഴക്കത്തെ അതിന്റെ സുരക്ഷയുമായി ബന്ധപ്പെടുത്താനാവില്ലെന്ന് ഡാം സുരക്ഷാ ബിൽ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ ജലമന്ത്രി ഗജേന്ദ്ര ശെഖാവത്ത് ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും എംപിമാർ നടത്തിയ ചൂടേറിയ ചർച്ചയ്ക്കൊടുവിൽ മറുപടി പറയവേയാണ് മുല്ലപ്പെരിയാറിന്റെ പേര് പറയാതെ ശെഖാവത്ത് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ആയിരത്തിലധികം വർഷം പഴക്കമുള്ള ഡാമുകൾ വരെ ലോകത്ത് സുരക്ഷിതമായി നിലനിൽക്കുന്നുണ്ട്. കാലപ്പഴക്കമുള്ളതിനാൽ നമ്മുടെ ഡാമുകൾ സുരക്ഷിതമല്ലെന്നു പറയുന്നത് ശരിയല്ല. 150 വർഷത്തോളം പഴക്കമുള്ള ഡാമിന്റെ സുരക്ഷയെ സംശയിക്കേണ്ടതില്ല. പഴക്കമേറിയ ഡാമുകൾ നിർമിച്ചവർക്ക് എൻജിനീയറിങ്ങിൽ ബിരുദമുണ്ടായിരിക്കില്ല. അനുഭവസമ്പത്തിന്റെ ബലത്തിലാണ് അവർ ഡാമുകൾ നിർമിച്ചത്. പഴമക്കാരുടെ അനുഭവസമ്പത്തിനെ ചോദ്യം ചെയ്യരുത്– ശെഖാവത്ത് ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ് ദുരന്തങ്ങളെക്കാൾ വലിയ അപകടം കേരളത്തിലുണ്ടാവുമെന്ന് അൽഫോൻസ് കണ്ണന്താനം (ബിജെപി) പറഞ്ഞു. പുതിയ ഡാം നിർമിച്ച് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്നും കേന്ദ്രം ഇടപെടണമെന്നുമുള്ള കണ്ണന്താനത്തിന്റെ പരാമർശത്തെ ജോൺ ബ്രിട്ടാസ് (സിപിഎം) ചോദ്യം ചെയ്തു.

Related posts

വാ​ക്‌​സി​നേ​ഷ​നു കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍

Aswathi Kottiyoor

രാജ്യത്തെ ബിരുദധാരികൾക്ക്‌ തൊഴിലില്ല ; തൊഴിൽ സൃഷ്‌ടിക്കൽ വെല്ലുവിളിയായി തുടരുന്നെന്ന്‌ പഠന റിപ്പോർട്ട്‌

Aswathi Kottiyoor

ഏറ്റുമാനൂര്‍- ചിങ്ങവനം ഇരട്ടപാത സുരക്ഷാ പരിശോധന തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox