26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു .
Kerala

മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു .

ജലനിരപ്പ് ക്രമാതീതമായി ഉയന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തുറന്ന പത്ത് ഷട്ടറുകളിൽ 9 എണ്ണവും അടച്ചു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് പുലർച്ചെ രണ്ട്‌ ഷട്ടറുകള്‍ തുറന്നത്. നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. നിലവിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ മാത്രമാണ്‌ ഉയർത്തിയിട്ടുള്ളത്‌.

മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രിയില്‍ ഡാം തുറന്നതോടെ വള്ളക്കടവിലെ നിരവധി വീടുകളിൽ വെള്ളം കയറി.
ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്.

അണക്കെട്ടിൽ ജലനിരപ്പ്‌ 142 അടിയായി തുടരുകയാണ്‌. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. ഇന്നലെ രാവിലെ അണക്കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്‌. സെക്കന്റില്‍ 8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിയത്‌.

അതേസമയം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്‌ ഷട്ടറുകള്‍ തുറന്നത് ശരിയായില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ പ്രതികരിച്ചു.

Related posts

*കേരളത്തിൽ ബലിപെരുന്നാൾ (29.06.2023 ) വ്യാഴാഴ്ച*

Aswathi Kottiyoor

പത്തുവയസുവരെയുള്ള കുട്ടികളുടെ ഇരുചക്രവാഹന യാത്ര; മോട്ടോർ വാഹന നിയമം ഭേദഗതിചെയ്യണം: എളമരം കരീം

താനൂർ ബോട്ടപകടം: മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി

WordPress Image Lightbox