23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കനത്ത മഴയിൽ തകർന്ന് കൃഷിമേഖല; 9210 കോടിയുടെ നാശം.
Uncategorized

കനത്ത മഴയിൽ തകർന്ന് കൃഷിമേഖല; 9210 കോടിയുടെ നാശം.

കാലംതെറ്റി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തു കൃഷിമേഖല തകർന്നടിഞ്ഞു. ജനുവരി മുതൽ ഈ മാസം 28 വരെ 9210 കോടിയുടെ കൃഷിനാശമാണു കണക്കാക്കുന്നത്. അതിൽ 746 കോടിയുടെ നാശവും സംഭവിച്ചത് ഒക്ടോബർ 1 മുതൽ ഇന്നലെ വരെയാണ്.
കാലാവസ്ഥ വ്യതിയാനം കേരളത്തിലെ കൃഷി കലണ്ടറിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഉൽപാദനത്തിൽ 20% വരെ കുറവാണ് കൃഷിവിദഗ്ധർ കണക്കാക്കുന്നത്. ശീതകാല‍ പച്ചക്കറിക്കൃഷിയി‍റക്കിയവർക്കും മഴ തിരിച്ചടിയായി. നെൽ‍ക്കൃഷിയെയും ബാധിക്കും. ഈ വർഷം ഇതുവരെ 1,90,084.78 ഹെക്ടറിൽ കൃഷിനാശമുണ്ടായെന്നാണു കൃഷി വകുപ്പിന്റെ കണക്ക്. ആലപ്പുഴയിലാണ് ഏറ്റവുമധികം നാശം – 42,716.11 ഹെക്ടർ. സംസ്ഥാനത്ത് 6,48,549 കർഷകരുടെ കൃഷി നശിച്ചു. മരച്ചീനി, നെല്ല്, പച്ചക്കറി, ഏലം എന്നിവയ്ക്കും നാശമുണ്ടായി.

നാശം സംബന്ധിച്ച് എയിംസ് (AIMS) വെബ് പോർട്ടൽ വഴിയുള്ള അപേക്ഷകൾ പരിശോധിച്ചു വരികയാണെന്നും നഷ്ടപരിഹാരം ഉടൻ നൽകുമെന്നും കൃഷി വകുപ്പ് അറിയിച്ചു.

Related posts

ചവിട്ടു പടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയിൽ കാൽ കുടുങ്ങി; തൃശൂരിൽ 2 കുട്ടികൾക്ക് പരിക്ക്

Aswathi Kottiyoor

വ്യവസായ പാർക്കിലും മദ്യം; ലൈസൻസ് അനുവദിക്കുന്നതിനു സർക്കാർ അംഗീകാരം നൽകി

Aswathi Kottiyoor

ലൈംഗിക പീഡനം പരാതി; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും

Aswathi Kottiyoor
WordPress Image Lightbox