23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അഞ്ജു ബോബി ജോര്‍ജിന് വേള്‍ഡ് അത്‌ലറ്റിക്‌സ് പുരസ്‌കാരം.
Kerala

അഞ്ജു ബോബി ജോര്‍ജിന് വേള്‍ഡ് അത്‌ലറ്റിക്‌സ് പുരസ്‌കാരം.

വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരത്തിന് മുന്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായി.ബുധനാഴ്ച്ച രാത്രിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുളള അഞ്ജു കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയില്‍ നടത്തുന്ന സേവനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബെംഗളൂരു കേന്ദ്രമായി അത്‌ലറ്റിക്‌സ് അക്കാദമി സ്ഥാപിച്ച് 2016 മുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റാണ്.

വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായി നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമും വനിത താരമായി ജമൈക്കയുടെ എലൈന്‍ തോംപ്‌സണും തിരഞ്ഞെടുക്കപ്പെട്ടു.

Related posts

കാക്കനാട് ഇന്റർനെറ്റ് കേബിളിന് തീപിടിച്ചു; വ്യാപക നാശനഷ്ടം

Aswathi Kottiyoor

വാ​യു​മ​ലി​നീ​ക​ര​ണം പ്ര​തി​വ​ർ​ഷം 70 ല​ക്ഷം പേ​രെ കൊ​ല്ലു​ന്നു: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Aswathi Kottiyoor

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും.

Aswathi Kottiyoor
WordPress Image Lightbox