22.5 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.
Kelakam

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.

ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവത്കരണം സംഘടിപ്പിക്കുകയും വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും എയ്ഡ്സ് ബോധവത്ക്കരണ പ്രതീകമായ ചുവന്ന റിബൺ അണിയുകയും ചെയ്തു. എച്ച്.ഐ.വി അണുബാധ ഭൂമുഖത്തുനിന്നും തുടച്ച് മാറ്റേണ്ടത് മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും രോഗബാധ പിടിപെടാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്നും ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ജീവിത ശൈലി പിന്തുടരുമെന്നും എച്ച്.ഐ.വി അണുബാധിതരെ സാധാരണക്കാരെ പോലെ പരിഗണിക്കുമെന്നും പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പ്രവർത്തനത്തിന് ഹെഡ്മാസ്റ്റർ സിസിലി മാത്യു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുനീഷ് പി ജോസ്, സ്റ്റാഫ് സെക്രട്ടറി റിജോയ് എം.എം എന്നിവർ നേതൃത്വം നൽകി.

Related posts

വായു മലിനീകരണത്തിനെതിരെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് സൈക്കിൾ റാലി നടത്തി

Aswathi Kottiyoor

മൂല്യവർധിത കൃഷിക്ക് ഒരു ‘വാം’ അപ്; വാല്യു ആ‍ഡഡ് അഗ്രികൾചർ മിഷൻ (വാം) രൂപീകരിക്കും

Aswathi Kottiyoor

കരിക്കോടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി ‘ഫെസ്റ്റിവ എസ്റ്റിവ’ സമാപിച്ചു.

Aswathi Kottiyoor
WordPress Image Lightbox