• Home
  • Kerala
  • 1653 അധ്യാപകരെ താത്ക്കാലികമായി പ്രഥമാധ്യാപകരാക്കി വിദ്യാഭ്യാസ വകുപ്പ്
Kerala

1653 അധ്യാപകരെ താത്ക്കാലികമായി പ്രഥമാധ്യാപകരാക്കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് നടപടി.
ഈ പ്രൊമോഷനുകൾ നൽകുമ്പോൾ ആയിരത്തിൽപരം തസ്തികകൾ ഒഴിയും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം. 540 തസ്തികകൾ വകുപ്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെടുകയായിരുന്നു.

Related posts

ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് സംരക്ഷണം കൂട്ടും- വിദഗ്ധര്‍.

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ 26 പരാതികൾ സ്വീകരിച്ചു

Aswathi Kottiyoor

പോ​ലീ​സ് സാ​ധാ​ര​ണ​ക്കാ​രോ​ട് മൃ​ദു​ഭാ​വം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox