ഇരിട്ടി: ഇരിട്ടി ബസ് സ്റ്റാൻഡിലെ ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ മാല കവർന്ന് മറ്റൊരു ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മാലൂർ തോലന്പ്ര സ്വദേശി ഹരികൃഷ്ണനെയാണ് ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ അറ്റ്ലസ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി സ്വർണമാല കൈക്കലാക്കി കടന്നുകളയുകയായിരുന്നു. മോഷണ മുതൽ പേരാവൂരിലെ കളത്തിൽ ജ്വല്ലറിയിൽ വിൽക്കാൻ എത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജ്വല്ലറി ഉടമയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് സിസിടിവി കാമറയിൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് മനസിലാക്കിയതും അറസ്റ്റ് ചെയ്തതും. പ്രതിയുമായി പോലീസ് ഇരുജ്വല്ലറികളിലുമെത്തി തെളിവെടുപ്പ് നടത്തി. സമാന രീയിൽ മറ്റു ചില ജ്വല്ലറികളിൽ നിന്ന് സ്വർണം തട്ടിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
previous post