23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു.
Kerala

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു.

കേളകം: ഡിസംബർ 1 ലോക എയ്ഡ്സ് ദിനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകത്താകമാനം ചർച്ച ചെയ്യപ്പെട്ട മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഏറ്റവും വലിയ പകർച്ചവ്യാധി ആയിരുന്നു എച്ച്ഐവി എയ്ഡ്സ്. അത് പകരുന്നതിന് എതിരെയുള്ള ബോധവൽക്കരണം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1988 ലാണ് തുടങ്ങിയത്. ഈ വർഷത്തെ എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി കേരളം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും എയ്ഡ്സ് ദിനാചരണം നടന്നു. പൂർവവിദ്യാർഥി ഡോ. ജെയ്സോ ജോസഫ് എയ്ഡ്സ് രോഗത്തെ പറ്റിയും അത് പകരാതെ സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും വഴികളെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. ബോധവൽക്കരണത്തിന് അടയാളമായ ലേബൽ എല്ലാ കുട്ടികളും അണിഞ്ഞിരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ ഫ്ലാഷ് മോബ് അരങ്ങേറി.സ്കൂള്‍ മാനേജര്‍ റവ. ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപിക ജീന മേരി തങ്കച്ചൻ എന്നിവര്‍ സംസാരിച്ചു

Related posts

ഭീ​തി​പ​ട​ർ​ത്തി കു​ര​ങ്ങു​പ​നി: 11 രാ​ജ്യ​ങ്ങ​ളി​ലാ​യി 80 പേ​ർ​ക്ക് ബാ​ധി​ച്ച​താ​യി ഡ​ബ്ല്യു​എ​ച്ച്ഒ

Aswathi Kottiyoor

സഹകരണ എക്സ്പോ 2022 ഏപ്രിൽ 18 മുതൽ 25 വരെ മറൈൻഡ്രൈവിൽ *സംഘാടക സമിതി രൂപികരിച്ചു

Aswathi Kottiyoor

ടിക്കറ്റ് ലോട്ടറി’ അടിച്ച് റെയിൽവേ: റദ്ദായത് 31 കോടി ടിക്കറ്റുകൾ, വരുമാനം 6,297 കോടി!

Aswathi Kottiyoor
WordPress Image Lightbox