22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ദേശീയപാത 66 വികസനം :കൊല്ലത്ത്‌ 21 അടിപ്പാത, 6 ഫ്ലൈഓവർ
Kerala

ദേശീയപാത 66 വികസനം :കൊല്ലത്ത്‌ 21 അടിപ്പാത, 6 ഫ്ലൈഓവർ

ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുമ്പോൾ ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ യാഥാർഥ്യമാകുക ആറ്‌ വലിയപാലം, നാലു ചെറിയ പാലം, ആറ്‌ ഫ്ലൈഓവർ, 21 അടിപ്പാത എന്നിവ.

കരുനാഗപ്പള്ളി കന്നേറ്റി, നീണ്ടകര, കൊല്ലം–-കോട്ടപ്പുറം വാട്ടർവേ, അഷ്ടമുടിക്കായലിനു കുറുകെ പിള്ളവീട്‌, കോട്ടക്കകം, ഇത്തിക്കര എന്നിവിടങ്ങളിലാണ്‌ വലിയപാലം ഉയരുക. ചവറ, അയത്തിൽ ജങ്‌ഷൻ, ചൂരാങ്കൽ തോടിനു കുറുകെ രണ്ടുപാലം എന്നിങ്ങനെ ചെറിയപാലവും നിർമിക്കും. കരുനാഗപ്പള്ളി, കൊല്ലം–-തേനി ദേശീയപാത ക്രോസ്‌ ചെയ്യുന്ന കടവൂർ, കൂനമ്പായിക്കുളം റോഡ്‌, കൊല്ലം ബൈപാസിന്റെ അവസാനഭാഗം മേവറം, കൊട്ടിയം ജങ്‌ഷൻ, ചാത്തന്നൂർ ജങ്‌ഷൻ, പാരിപ്പള്ളി ജങ്‌ഷൻ എന്നിവടങ്ങളിൽ ഫ്ലൈഓവർ നിർമിക്കും. ഓച്ചിറ–- താമരക്കുളം റോഡ്‌, ടൈറ്റാനിയം ജങ്‌ഷൻ, കൊല്ലം ബൈപാസ്‌ കാവനാട്‌ ആൽത്തറമൂട്‌, കല്ലുംതാഴം, കൊല്ലം–- ആയൂർ റോഡ്‌ എന്നിവിടങ്ങളിൽ ഉൾപ്പെടെ 21 ഇടത്ത്‌ ചെറുതും വലുതുമായ അടിപ്പാതകളും നിർമിക്കും. ചെറിയ വാഹനങ്ങൾക്കു കടക്കാവുന്ന ലൈറ്റ് വെഹിക്കിൾ അണ്ടർപാസ് (എൽവിയുപി), ഇടത്തരം വാഹനങ്ങൾക്കുള്ള അടിപ്പാത (എസ്‌വിയുപി), വലിയ വാഹനങ്ങൾക്കുള്ള അടിപ്പാത (വിയുപി) എന്നിവയാണ് നിർമിക്കുന്നത്‌.
കെട്ടിടങ്ങൾ ഇന്ന്‌ 
പൊളിച്ചുതുടങ്ങും

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾക്ക്‌ ഓച്ചിറയിൽ ബുധൻ പകൽ 11ന്‌ റീജൻസി ഹോട്ടലിനു മുന്നിൽ തുടക്കമാകും. ഇതിനുശേഷം നിർമാണപ്രവർത്തനങ്ങളിലേക്കു കടക്കും. തിങ്കളാഴ്‌ച കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. വിശ്വാസമുദ്ര എൻജിനിയറിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ കരാർ കമ്പനി. കെട്ടിടങ്ങളും മറ്റും ഇടിച്ചുനിരത്തി റോഡ്‌ നിർമാണത്തിനു യോഗ്യമാക്കിയശേഷം ഡിസൈൻ പാരാമീറ്റർ അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും പൈലിങ്ങും ആരംഭിക്കും. ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര വിതരണം നാല്‌ സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റിലും തുടരുന്നു.

Related posts

എസ്പിസി കേഡറ്റുകളുടെ സമ്മർ ക്യാമ്പ് സമാപിച്ചു*

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച്

Aswathi Kottiyoor

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം വൈകും

Aswathi Kottiyoor
WordPress Image Lightbox