23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • കർണാടക അധികൃതരുമായി കൂടിക്കാഴ്ച നടത്തി
Iritty

കർണാടക അധികൃതരുമായി കൂടിക്കാഴ്ച നടത്തി

ഇരട്ടി തഹസിൽദാരുടെയും പായം പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിലുള്ള സംഘം കർണാടക അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പായം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാക്കൂട്ടത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് എതിരെ കർണാടക ഗവൺമെന്റിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ടാണ് വെട്ടോളി(കർണാടക) ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യശോധ, പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ യോഗി നാഥ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കണമെന്നും ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഇരിട്ടി താലൂക്ക് തഹസിൽദാർ പ്രകാശൻ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി, ഭരണസമിതി അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, പി സാജിത്, പി. പി കുഞ്ഞൂഞ്ഞ്, വാർഡ് മെമ്പർ അതിൽ എം കൃഷ്ണൻ, അയ്യൻകുന്ന് വില്ലേജ് ഓഫീസർ മനോജ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Related posts

തെരുവുനായയുടെ ആക്രമണത്തില്‍ ആട് ചത്തു.

Aswathi Kottiyoor

സൈബർ ബോധവൽക്കരണം – ‘തീക്കളി’യുമായി ജനമൈത്രി പോലീസ് ടീം

Aswathi Kottiyoor

ജനങ്ങൾ പഞ്ചായത്തിന് കൈമാറിയിട്ട് 16 വർഷം വിളമന വട്ടവയൽ – വട്ട്യങ്ങാട് റോഡിനോട് പഞ്ചായത്തധികൃതർ കാണിക്കുന്നത് തികഞ്ഞ അവഗണനയെന്ന് പ്രദേശവാസികൾ

Aswathi Kottiyoor
WordPress Image Lightbox