22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹൈ റിസ്ക്’ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ, 7 ദിവസം നിരീക്ഷണം.
Kerala

ഹൈ റിസ്ക്’ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ, 7 ദിവസം നിരീക്ഷണം.

ഒമിക്രോൺ കണ്ടെത്തിയ ‘ഹൈ റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർ 7 ദിവസം ക്വാറന്റീനിലും 7 ദിവസം സ്വയംനിരീക്ഷണത്തിലും കഴിയണമെന്ന കേന്ദ്രമാർഗരേഖയിലെ നിർദേശം സംസ്ഥാനത്തും ഉറപ്പാക്കും. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കാൻ ആശുപത്രികളിൽ പ്രത്യേകം വാർഡുകൾ സജ്ജീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

4 വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവർ മറ്റു വകുപ്പുകളുമായി സഹകരിച്ച് ക്വാറന്റീൻ ഉൾപ്പെടെ ഉറപ്പാക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് ഇന്നു കോവിഡ് അവലോകന സമിതി ചർച്ച ചെയ്യും. വാക്സീൻ എടുക്കാത്തവർ എത്രയും വേഗം അതു സ്വീകരിക്കണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സീൻ എടുക്കാത്തവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ കണ്ടെത്തുന്നുണ്ടെന്നും അറിയിച്ചു.

Related posts

കെഎസ്ആർടിസിയിൽ വരുമാനം കൂട്ടാൻ പുറംകരാർ

ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്; ലഭിക്കേണ്ടത് 42.6 സെന്റിമീറ്റർ മഴ, കിട്ടിയത് 6 മാത്രം

Aswathi Kottiyoor

കെ ഫോണ്‍ : കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയും പരിഗണിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox