24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗിയര്‍ലെസ് അല്ല വിത്ത് ഗിയര്‍; ഡ്രൈവിങ് ലൈസന്‍സെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.
Kerala

ഗിയര്‍ലെസ് അല്ല വിത്ത് ഗിയര്‍; ഡ്രൈവിങ് ലൈസന്‍സെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

സ്വാശ്രയത്വത്തിന്റെ പ്രതീകമായി പരിഗണിക്കപ്പെടുന്ന ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കേരളത്തില്‍ വന്‍ വര്‍ധന. 2010 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ലൈസന്‍സ് എടുക്കുന്ന പുരുഷന്‍മാരുടെ എണ്ണം കൂടിയും കുറഞ്ഞും 3,72,567-ല്‍നിന്ന് 3,62,869 ആയപ്പോള്‍ ഇതേ കാലയളവില്‍ സത്രീകളുട എണ്ണം 94,125-ല്‍നിന്ന് 1,99,155 ആയി. ഇരട്ടിയോളം വര്‍ധന.

2010-ല്‍ ആകെ ലൈസന്‍സ് എടുക്കുന്നവരില്‍ സ്ത്രീകള്‍ 20.16 ശതമാനമായിരുന്നെങ്കില്‍ 2019-ല്‍ 35.43 ശതമാനമായി. 2018-നെ അപേക്ഷിച്ച് 2019-ല്‍ നേരിയ കുറവുണ്ടായെന്ന് മാത്രം. പക്ഷേ, കോവിഡ് സാരമായി ബാധിച്ച 2020, 2021 വര്‍ഷങ്ങളില്‍ ലൈസന്‍സ് എടുത്ത സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി.

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഓഫീസില്‍നിന്ന് ലഭ്യമായ കണക്ക് പ്രകാരം 2010-ല്‍ സംസ്ഥാനത്ത് 4,66,701 പേരാണ് ലൈസന്‍സ് എടുത്തത്. ഇതില്‍ പുരുഷന്‍മാന്‍ 79 ശതമാനത്തിലേറെയും സ്ത്രീകള്‍ 20 ശതമാനത്തിലേറെയുമായിരുന്നു. എന്നാല്‍ പിന്നീടുള്ള ഓരോ വര്‍ഷവും സ്ത്രീകളുടെ അനുപാതത്തില്‍ രണ്ടുശതമാനം വര്‍ധനയുണ്ടായി.

2020-ല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ലൈസന്‍സ് ടെസ്റ്റ് ചുരുക്കമായിരുന്നു. ആകെ 2,92,726 പേര്‍ മാത്രമാണ് ലൈസന്‍സ് എടുത്തത്. ഇതില്‍ സ്ത്രീകള്‍ 83,443 മാത്രമായിരുന്നു. ഈ വര്‍ഷം 6,17,293 പേര്‍ ഇതുവരെ ലൈസന്‍സ് എടുത്തു. അതിലും സ്ത്രീകളുടെ അനുപാതം കുറവായിരുന്നു-1,72,146 പേര്‍ മാത്രം (27.88 ശതമാനം).

Related posts

കോവിഡ്‌ താഴേക്ക്‌ ; മൂന്നാം തരംഗം അവസാനഘട്ടത്തിൽ

Aswathi Kottiyoor

ട്രെയിനിലെ അക്രമം – മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും കാറ്റും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox