28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി; വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം.
Kerala

കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി; വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം.

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്. വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ലെന്നു കേന്ദ്രസര്‍ക്കാ‌ര്‍ അറിയിച്ചു. സംശയാസ്പദമായ ചില കോവിഡ് കേസുകളുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനു വിട്ടതായും കേന്ദ്രം അറിയിച്ചു. രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്കു മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. മുന്‍കരുതലും ജാഗ്രതയും തുടരണമെന്നും മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു. ഒമിക്രോണ്‍ സാന്നിധ്യം ആര്‍ടിപിസിആര്‍, ആന്‍റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാമെന്നും കേന്ദ്രം വ്യക്തമാക്കി. പരിശോധനകള്‍ വര്‍ധിപ്പിക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. ഒാക്സിജനടക്കം ജീവന്‍രക്ഷാ സംവിധാനങ്ങൾ പരമാവധി സംഭരിക്കാനും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
ഉത്തരാഖണ്ഡില്‍ വിദേശത്തു നിന്നെത്തിയ14 പേരെ നിരീക്ഷണത്തിലാക്കി. ഇവരില്‍ 6 പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിതരെ ചികിത്സിക്കുന്നതിന് ലോക്നായക് ആശുപത്രി പൂര്‍ണമായും മാറ്റി വച്ചതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. രാജ്യാന്തര സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, നടപടി വൈകുന്നതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി

Related posts

തടവുകാർ പരോളിൽ, ജയിലിൽ പണിയെടുക്കാൻ ആളില്ല, വ്യവസായ യൂണിറ്റുകൾക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് കേരളം.

Aswathi Kottiyoor

ഏഴുവർഷത്തിൽ കാട്ടുപോത്തിന്റെ ആക്രമണം 20, എട്ടു മരണവും

Aswathi Kottiyoor

ഒരുമാസം 88 ലക്ഷം ഡോസ്; സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയം.

Aswathi Kottiyoor
WordPress Image Lightbox