24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ബവ്കോ ഔട്‌ലെറ്റുകൾക്ക് ഇനി ക്യാമറക്കാവൽ മാത്രം; സുരക്ഷാജീവനക്കാരെ പിരിച്ചുവിടും.
Kerala

ബവ്കോ ഔട്‌ലെറ്റുകൾക്ക് ഇനി ക്യാമറക്കാവൽ മാത്രം; സുരക്ഷാജീവനക്കാരെ പിരിച്ചുവിടും.

ഈ ക്രിസ്മസ് ദിനം മുതൽ സംസ്ഥാനത്തെ ബവ്റിജസ് കോർപറേഷൻ (ബവ്കോ) മദ്യവിൽപന കേന്ദ്രങ്ങൾക്കു ‘ക്യാമറക്കാവൽ’ മാത്രം. നിലവിലുള്ള അറുന്നൂറോളം സുരക്ഷാജീവനക്കാരെ ഡിസംബർ 25ന് പിരിച്ചുവിടും. ക്യാമറ സ്ഥാപിച്ചതിനു പുറമേ ഔട്‌ലെറ്റുകൾക്കു ഇൻഷുറൻസ് പരിരക്ഷ കൂടി ഏർപ്പെടുത്തിയതും തീരുമാനത്തിനു പ്രേരണയായി.

കോർപറേഷനു സെക്യൂരിറ്റി ജീവനക്കാരെ നൽകിയിരുന്ന 2 ഏജൻസികൾക്കും ഇതു സംബന്ധിച്ചു നിർദേശം നൽകി. ബവ്കോയുമായുള്ള ഏജൻസികളുടെ കരാർ കാലാവധി ഡിസംബർ 25നാണു കഴിയുന്നത്.

2017 വരെ ബവ്കോ ഔട്‌ലെറ്റുകളിൽ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നില്ല. അതിനു ശേഷമാണു സ്വകാര്യ ഏജൻസികളിൽ നിന്നു കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ എടുത്തത്. ഭൂരിഭാഗം ഔട്‌ലെറ്റുകളിലും നിലവിൽ സിസിടിവി സ്ഥാപിച്ചു കഴിഞ്ഞു. പുതിയ കെട്ടിടങ്ങളിലേക്കു മാറുന്ന ഏതാനും ഷോപ്പുകളിൽ മാത്രമാണ് സിസിടിവി സ്ഥാപിക്കാനുള്ളത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇതും പൂർത്തിയാകും.

Related posts

പ്ലസ്‌ ടു കോഴക്കേസ്‌: കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

Aswathi Kottiyoor

വേനൽചൂട് കൂടുന്നു *പകൽ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേൽക്കരുതെന്ന് നിർദേശം

Aswathi Kottiyoor

മികവിൽ 44 ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്‌ സെന്ററുകൾ

Aswathi Kottiyoor
WordPress Image Lightbox