21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പച്ചക്കറി വിലക്കയറ്റം തടയാൻ ദീർഘകാല പദ്ധതിയുമായി കൃഷി വകുപ്പ്.
Kerala

പച്ചക്കറി വിലക്കയറ്റം തടയാൻ ദീർഘകാല പദ്ധതിയുമായി കൃഷി വകുപ്പ്.

പൊതുവിപണിയിലെ പച്ചക്കറി വിലക്കയറ്റം തടയാൻ കൃഷി വകുപ്പ് ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നും പച്ചക്കറി സംഭരണത്തിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കാനും ആലോചന. ഇക്കാര്യത്തിൽ തീരുമാന‍മെടുക്കുന്നതിന് അടുത്ത മാസം 2ന് തെങ്കാശിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്നു കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു.
കേരളത്തിൽ കൊയ്ത്ത് യന്ത്രങ്ങളുടെ കുറവ് പരിഹരിക്കുന്നത് ഉൾപ്പെടെ വിഷയങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യും. സർക്കാർ ഇടപെടലിനെ തുടർന്ന് പൊതുവിപണിയിൽ വിലക്കയറ്റത്തിനു തടയിടാൻ കഴിഞ്ഞു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ഹോർട്ടികോർപ് മുഖേന പച്ചക്കറികൾ എത്തിക്കുന്നത് തുടരാനാണ് തീരുമാനം – മന്ത്രി അറിയിച്ചു.

Related posts

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ

Aswathi Kottiyoor

സംസ്ഥാനത്തിന്റെ തനത്‌ വരുമാനം ഉയർന്നു ; നികുതിയിൽ ഇരട്ടി നേട്ടം

Aswathi Kottiyoor

ഉക്രയ്‌നിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികൾ നാട്ടിലെത്തി

Aswathi Kottiyoor
WordPress Image Lightbox