• Home
  • Kerala
  • അമിത വണ്ണത്തിൽ കേരളം ദേശീയ ശരാശരി മറികടന്നു.
Kerala

അമിത വണ്ണത്തിൽ കേരളം ദേശീയ ശരാശരി മറികടന്നു.

പൊണ്ണത്തടിയിലും കുടവയറിലും ദേശീയ ശരാശരിയെ മറികടന്ന് കേരളം വളരെ മുന്നിൽ. കേരളത്തിലെ സ്ത്രീകളിൽ 15നും 49നും ഇടയിൽ പ്രായമുള്ളവരിൽ 38.1% പേർ അമിത വണ്ണമുള്ളവരാണ്. ഇതിൽ തന്നെ നഗരപ്രദേശങ്ങളിൽ 40.4 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 36 ശതമാനവും സ്ത്രീകൾ അമിതവണ്ണക്കാർ.ദേശീയ ശരാശരി 24 ശതമാനമാണ്. കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് നടത്തിയ 2019–2020ലെ ദേശീയ കുടുംബാരോഗ്യ സർവേയിലാണു കണ്ടെത്തൽ.പുരുഷൻമാരിലെ പൊണ്ണത്തടിയിൽ ദേശീയ ശരാശരി 22.9% നിൽക്കുമ്പോൾ കേരളത്തിലെ 15നും 49നും ഇടയിൽ പ്രായമുള്ള ആണുങ്ങൾ 36.4% പേരാണു പൊണ്ണത്തടിയുള്ളവർ. നഗരപ്രദേശത്ത് 40.1 % ഗ്രാമപ്രദേശത്തു 33.2 %. ഉയരത്തിനു അനുപാത തൂക്കം (ബോഡിമാസ് ഇൻഡക്സ് ബിഎംഐ) നോക്കിയുള്ള പരിശോധനയാണ് സർവേയുടെ ഭാഗമായി നടത്തിയത്. 2015ലെ സർവേയിൽ കേരളത്തിൽ 32.4% സ്ത്രീകൾക്കും 28.5% പുരുഷൻമാരിലുമാണു പൊണ്ണത്തടി കണ്ടെത്തിയത്.

കുടവയറിന്റെ കാര്യവും സർവേയിൽ ഉൾപ്പെടുത്തി. രാജ്യ ശരാശരി സ്ത്രീകളിൽ 56.7 ശതമാനവും പുരുഷൻമാരിൽ 47.7 ശതമാനവും ആണ്. കേരളത്തിൽ സ്ത്രീകളിൽ 70.7 ശതമാനത്തിനും കുടവയറുണ്ട്. പുരുഷന്മാർ: 56.8%. നഗരങ്ങളിലെ സ്ത്രീകൾക്കാണ് കുടവയർ കൂടുതൽ– 71.1%. ഗ്രാമങ്ങളിൽ 70.2% പേർക്കും.

ഗ്രാമീണമേഖലയിലെ 10.1% സ്ത്രീകളും നഗരമേഖലയിലെ 9.7% സ്ത്രീകളും തുക്കക്കുറവുള്ളവരാണ്. പുരുഷൻമാരിൽ ഗ്രാമപ്രദേശങ്ങളിലുള്ളവർ 12.7% പേർക്കും നഗരങ്ങളിലെ 6.9% പേർക്കും മതിയായ തൂക്കമില്ല. രക്തസമ്മർദത്തിലും (ബിപി) കേരളം ദേശീയ ശരാശരിക്കു മുകളിലാണ്. 15 വയസ്സിനു മുകളിലെ 15.5% സ്ത്രീകളും 19.2% പുരുഷന്മാരും ബിപിയുടെ പിടിയിലാണെന്നാണു സർവേ. ദേശീയ ശരാശരി ഇത് സ്ത്രീകളിൽ 12.4% വും പുരുഷൻമാരിൽ 15.7% ഉം ആണ്.

പ്രമേഹരോഗികളുടെ എണ്ണവും ദേശീയ ശരാശരിക്കു മുകളിലാണ്. മരുന്നു കഴിക്കുന്ന പ്രമേഹരോഗികൾ കേരളത്തിൽ പുരുഷൻമാരിൽ 27% പേരും സ്ത്രീകളിൽ 24.8% പേരുമാണ്. ദേശീയ ശരാശരി– പുരുഷൻമാർ: 15.6%, സ്ത്രീകൾ: 13.5%

മദ്യപാനത്തിലും മുന്നിൽ

15 വയസ്സിനു മുകളിലെ പുരുഷന്മാരിൽ ദേശീയ ശരാശരിയായ 18.8% മദ്യപിക്കുമെങ്കിൽ കേരളത്തിൽ അതു 19.9% ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7%, ഗ്രാമങ്ങളിൽ 21% പുരുഷന്മാരും മദ്യപിക്കും. എന്നാൽ സ്ത്രീ മദ്യപർ ദേശീയ ശരാശരിയെക്കാൾ കുറവാണ്. 0.2%. ദേശീയ ശരാശരി 1.3%.

പണം കൂടുമ്പോൾ ജങ്ക് ഫുഡ് ഹരം

ഇന്ത്യയൊട്ടാകെ പൊണ്ണത്തടിയുള്ള കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണം ഏറുന്നു. 5 വയസ്സിൽ താഴെയുള്ള കുട്ടികളിലും പൊണ്ണത്തടി കൂടുതലായി. ദേശീയ തലത്തിൽ ഇത്തരം കുട്ടികളുടെ എണ്ണം 2.1 ശതമാനത്തിൽ നിന്ന് 3.4 ആയി ഉയർന്നു. വരുമാനം കൂടുന്നതോടെ നാരും പ്രോട്ടീനും കുറവുള്ളതും പഞ്ചസാരയും കൊഴുപ്പും അധികമുള്ളതുമായ ജങ്ക് ഫുഡ് കഴിച്ചുതുടങ്ങുന്നതാണ് പ്രശ്നമാകുന്നത്.

Related posts

ബസ് ചാര്‍ജ് വര്‍ധന: വിദ്യാർത്ഥി സംഘടനകളുമായി ഡിസംബർ 2 ന് സർക്കാർ ചർച്ച നടത്തും

Aswathi Kottiyoor

നിരക്കുകൾ കുത്തനെ കുറച്ച് നെറ്റ്ഫ്ലിക്സ്; 499 രൂപയുടെ പ്ലാൻ ഇനി മുതൽ 199 രൂപയ്ക്ക്.

Aswathi Kottiyoor

കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം 10 കോടിയാക്കും ; 75 ഇന്ധന ചില്ലറ വിൽപ്പനശാല തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox