21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • മാ​ക്കൂ​ട്ടം പാ​ത​യി​ലെ യാ​ത്രാ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം
Iritty

മാ​ക്കൂ​ട്ടം പാ​ത​യി​ലെ യാ​ത്രാ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്കു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലെ യാ​ത്രാ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്തെ കു​ടി​യി​റ​ക്ക് പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ എ​ന്നി​വ​രാ​ണ് ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.
യാ​ത്രാ നി​യ​ന്ത്ര​ണം കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം വീ​ണ്ടും നീ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി​ജോ​സ​ഫ് എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് യാ​ത്രാ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും അ​നു​വാ​ദം ന​ല്‍​ക​ണം. കേ​ര​ള അ​തി​ര്‍​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന മൂ​ന്ന് കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ക​ര്‍​ണാ​ട​ക ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യം ബി​നോ​യ് കു​ര്യ​ന്‍ ഉ​ന്ന​യി​ച്ചു. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ അ​തി​ര്‍​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ സം​യു​ക്ത സ​ര്‍​വേ ന​ട​ത്തി പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​വി​ഡി​നെ തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി മ​ല​യോ​ര മേ​ഖ​ല​ക​ളി​ല​ട​ക്കം നി​ര്‍​ത്തി​വെ​ച്ച സ​ര്‍​വീ​സു​ക​ളി​ല്‍ പ​ല​തും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​യ​വ് വ​ന്ന് സ്‌​കൂ​ളു​ക​ള്‍ തു​റ​ന്നി​ട്ടും സ​ര്‍​വീ​സ് പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. ഒ​റ്റ ബ​സ് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ര്‍​വീ​സ്‌ പോ​ലും നി​ല​ച്ച​ത് പു​ന​രാ​രം​ഭി​ച്ചി​ട്ട​ില്ല. ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​തി​നാ​ല്‍ പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും എം​എ​ല്‍​എ​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​യ​ർ​ന്നു. വ​ന്‍​കി​ട റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ഴ​യ പാ​ല​ങ്ങ​ളും ക​ലു​ങ്കു​ക​ളും വീ​തി കൂ​ട്ടി പു​തു​ക്കി​പ്പ​ണി​യാ​ന്‍ എ​സ്റ്റി​മേ​റ്റ് ഉ​ണ്ടാ​ക്ക​ണം. ഇ​ങ്ങ​നെ ചെ​യ്യാ​ത്ത​ത് പ​ല​യി​ട​ത്തും ഗ​താ​ഗ​ത​ത്തി​ന് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന സ്‌​കൂ​ളു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും യോ​ഗം അ​റി​യി​ച്ചു.
കാ​ൾടെ​ക്‌​സ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ പു​തി​യ​തെ​രു ഭാ​ഗം വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ത​ട​യാ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് കാ​ര​ണം പി​എ​ച്ച്‌​സി​ക​ളി​ല്‍ നി​ര്‍​ത്തി​വ​ച്ച വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ ഒ​പി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ് ച​ന്ദ്ര​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കെ. ​വി. സു​മേ​ഷ്, സ​ജീ​വ് ജോ​സ​ഫ്, കെ.​പി. മോ​ഹ​ന​ന്‍, എം ​വി​ജി​ന്‍, മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ പി.​പി. ദി​വ്യ, സ​ബ് ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ കെ.​പ്ര​കാ​ശ​ന്‍, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു

Related posts

ജീവിതം കൊണ്ട് സുന്ദരകാണ്ഡം രചിച്ച് സുന്ദരൻ മേസ്ത്രിയും കുടുംബവും

Aswathi Kottiyoor

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു –

Aswathi Kottiyoor

ജനത്തിരക്കിലമർന്ന് ഇരിട്ടി ഗ്രീന്‍ലീഫ് പുഷ്‌പോത്സവം 8 ന് സമാപിക്കും

Aswathi Kottiyoor
WordPress Image Lightbox