24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വാക്‌സിനെടുക്കാതെ അയ്യായിരത്തോളം അധ്യാപകര്‍; സ്‌കൂളില്‍ വരേണ്ടെന്ന് മന്ത്രി.
Kerala

സംസ്ഥാനത്ത് വാക്‌സിനെടുക്കാതെ അയ്യായിരത്തോളം അധ്യാപകര്‍; സ്‌കൂളില്‍ വരേണ്ടെന്ന് മന്ത്രി.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്തുണ്ട്. അധ്യാപകര്‍ വാക്‌സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്‌സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താന്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിക്കുന്നുവെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

മതപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാ അധ്യാപകരും വാക്‌സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ തയ്യാറായിട്ടില്ല.

ഇവര്‍ എത്രയും പെട്ടെന്ന് വാക്‌സിനെടുക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്‌. സ്‌കൂള്‍ തുറക്കുന്നതിനായി തയ്യാറാക്കിയ മാര്‍ഗരേഖയില്‍ ഇക്കാര്യം കര്‍ശനമായി പറഞ്ഞിരുന്നു. അധ്യാപകര്‍ വാക്‌സിനെടുക്കാതിരിക്കുന്നത് മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിള്‍ സംവിധാനത്തെയും അത് ബാധിക്കും.

സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷ മാനിച്ച് വാക്‌സിനെടുക്കാന്‍ ഈ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടെന്നും വീട്ടില്‍ ഇരുന്നാല്‍ മതിയെന്നും നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Related posts

കോവിഡിന്‍റെ ബ്രസീലിയൻ, ബ്രിട്ടീഷ്, ഇന്ത്യൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമാണെന്ന് പഠനം…………

കുന്നോത്ത് ബൈക്കും കാറും കൂട്ടി മുട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Aswathi Kottiyoor

പാളം മുറിച്ചു കടക്കുമ്പോൾ റെയിൽവേ റിപ്പയർ വാൻ ഇടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം.*

Aswathi Kottiyoor
WordPress Image Lightbox