21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 96 ശ​ത​മാ​നം പി​ന്നി​ട്ടു
Kerala

സം​സ്ഥാ​ന​ത്ത് ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 96 ശ​ത​മാ​നം പി​ന്നി​ട്ടു

സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 96 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,56,51,356), 63.7 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,70,32,338) ന​ല്‍​കി. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍/ ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (11,95,640).

പു​തി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം, 4350 പു​തി​യ രോ​ഗി​ക​ളി​ല്‍ 3715 പേ​ര്‍ വാ​ക്‌​സി​നേ​ഷ​ന് അ​ര്‍​ഹ​രാ​യി​രു​ന്നു. ഇ​വ​രി​ല്‍ 547 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​നും 1964 പേ​ര്‍ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ 1204 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ന​വം​ബ​ര്‍ 19 മു​ത​ല്‍ 25 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ, ശ​രാ​ശ​രി 57,277 കേ​സു​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ 1.7 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും 1.5 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഐ​സി​യു​വും ആ​വ​ശ്യ​മാ​യി വ​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ, ക​ഴി​ഞ്ഞ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പു​തി​യ കേ​സു​ക​ളി​ല്‍ ഏ​ക​ദേ​ശം 6167 കു​റ​വ് ഉ​ണ്ടാ​യി. പു​തി​യ കേ​സു​ക​ളു​ടെ വ​ള​ര്‍​ച്ചാ നി​ര​ക്കി​ല്‍ മു​ന്‍ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ 15 ശ​ത​മാ​നം കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ൾ, ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍, ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ മു​ന്‍ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഈ ​ആ​ഴ്ച​യി​ല്‍ യ​ഥാ​ക്ര​മം 15 ശ​ത​മാ​നം, 9 ശ​ത​മാ​നം, 19 ശ​ത​മാ​നം, 6 ശ​ത​മാ​നം, 10 ശ​ത​മാ​നം, 13 ശ​ത​മാ​നം കു​റ​ഞ്ഞു.

Related posts

ജൂൺ ഒന്നു മുതൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യും

Aswathi Kottiyoor

യുവാക്കളെ തൊഴിൽസജ്ജരാക്കാൻ നൈപുണ്യ വികസന സംവിധാനങ്ങൾ ഏകോപിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ഉദ്ഘാടനത്തിന് സജ്ജമായി ചേർത്തല മെഗാഫുഡ് പാർക്ക്

Aswathi Kottiyoor
WordPress Image Lightbox