23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റോഡ് കുഴിക്കുന്ന ജലവകുപ്പിന് അത് നന്നാക്കാനും ബാധ്യത: മന്ത്രി റിയാസ്.
Kerala

റോഡ് കുഴിക്കുന്ന ജലവകുപ്പിന് അത് നന്നാക്കാനും ബാധ്യത: മന്ത്രി റിയാസ്.

ശുദ്ധജല പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കുണ്ടെന്നും പലപ്പോഴും ഇതു ചെയ്യുന്നില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതു പരിഹരിക്കുന്നതിനു മരാമത്ത് വകുപ്പു കർശനമായി ഇടപെടും. വകുപ്പിനു കീഴിലുള്ള ഓരോ റോഡിനും പരിപാലന കാലാവധിയുണ്ട്. കാലാവധി അവസാനിക്കും വരെയുള്ള അറ്റകുറ്റപ്പണികൾ കരാറുകാരന്റെ ചുമതലയാണ്. റോഡ് തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും പരിപാലന കാലാവധിയും കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയും മൊബൈൽ നമ്പറും സഹിതം ബോർഡ് സ്ഥാപിക്കും. കൊച്ചിയിലെ റോഡുകളുടെ ദയനീയ സ്ഥിതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന്റെ പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം. ശുദ്ധജല വിതരണത്തിനായി റോഡ് പൊളിക്കുന്ന സംഭവം മുഖ്യമന്ത്രിയുടെയും ജലവിഭവ മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പരിഹാരത്തിനായി ഉടൻ ഉന്നതതല യോഗം വിളിക്കും. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ കിലോമീറ്റർ റോഡുകളിൽ 33,000 കിലോമീറ്റർ റോഡ് മാത്രമാണു മരാമത്തു വകുപ്പിനു കീഴിലുള്ളത്. ഹൈക്കോടതിയുടെ വിമർശനത്തിനു വിധേയമായതിൽ ഒരു റോഡ് മാത്രമാണ് മരാമത്തു വകുപ്പിന്റേതെന്നും മന്ത്രി പറഞ്ഞു.

മഴക്കാലത്തും റോഡ് പണി: മലേഷ്യൻ മാതൃക പഠിക്കും

മഴക്കാലത്തും റോഡ് പ്രവൃത്തികൾ സാധ്യമാക്കുന്നതിനു മലേഷ്യയിലേതുൾപ്പെടെയുള്ള മാതൃകകളെക്കുറിച്ചു പഠിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനു പ്രധാന തടസ്സങ്ങളിലൊന്നു മഴയാണ്. മഴക്കാലത്തു പദ്ധതി തയാറാക്കുകയും മഴയ്ക്കു ശേഷം പ്രവൃത്തി തുടങ്ങുകയും ചെയ്യുന്ന രീതിയിൽ വർക്കിങ് കലണ്ടർ നടപ്പാക്കും. എന്നാൽ, മഴ ഇതേ രീതിയിൽ തുടർന്നാൽ മഴയത്തും പ്രവൃത്തി നടക്കുന്ന രീതിയിലേക്കു മാറേണ്ടി വരും.

വകുപ്പിനു കീഴിലുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു ഇ–ഓഫിസ് സംവിധാനം അടുത്ത മാസം സജ്ജമാകും. സർക്കാർ അതിഥി മന്ദിരങ്ങൾ പൊതുജനങ്ങൾക്കു തുറന്നുകൊടുത്തതിനു മികച്ച പ്രതികരണമാണു ലഭിച്ചത്. ആദ്യ 10 ദിവസത്തിനുള്ളിൽ എട്ടര ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. അതിഥി മന്ദിരങ്ങളുടെ നിലവാരം ഉയർത്തുന്നതിനു പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം ജനുവരിയിൽ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.

∙ പ്രശ്നം സാങ്കേതികം

‘ജലവിഭവ വകുപ്പിനെതിരായ മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനം ഗൗരവതരമാണ്. മന്ത്രിയെ എതിർക്കുന്നില്ല. സാങ്കേതികമായ ചില പ്രശ്‌നങ്ങൾ കൊണ്ടാണു ജലസേചന വകുപ്പിന്റെ പണികൾ വൈകാൻ കാരണം. മന്ത്രിതല ചർച്ച അടുത്ത ആഴ്ച ഉണ്ടാകും. ജനങ്ങളുടെ പ്രശ്‌നത്തിനു പരിഹാരം കാണുകയാണ് സർക്കാരിന്റെ ലക്ഷ്യം.’ – മന്ത്രി റോഷി അഗസ്റ്റിൻ

Related posts

സ്ത്രീപക്ഷ നവകേരളം; രക്ഷിക്കാൻ ചുമതലപ്പെട്ടവർ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സർക്കാരുണ്ടെന്ന സന്ദേശം: ഡോ. എം ലീലാവതി

Aswathi Kottiyoor

അന്യം നിന്ന വിളകളെ തിരിച്ചുപിടിച്ച് കൃഷിയിലേക്ക്

Aswathi Kottiyoor

യു​ക്രെ​യ്ൻ യു​ദ്ധം: ത​ള​രു​ന്ന​ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ്വ​പ്ന​ഭൂ​മി

Aswathi Kottiyoor
WordPress Image Lightbox