21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഒമൈക്രോണ്‍: ഇടിഞ്ഞ് ക്രൂഡ് വില; ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ച.
Kerala

ഒമൈക്രോണ്‍: ഇടിഞ്ഞ് ക്രൂഡ് വില; ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ച.

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത് ആഗോള വിപണികളിൽ ഇരുട്ടു പരത്തി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞു. ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികളിൽ വൻ ഇടിവുണ്ടായി. ഇന്ത്യൻ ഓഹരി സൂചികകൾ 3 ശതമാനത്തോളം താഴ്ന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 37 പൈസ കുറഞ്ഞ്, ഡോളറിന് 74.89 രൂപ എന്ന നിലയിലെത്തി. രാജ്യാന്തര എണ്ണവില ബാരലിന് 8.77 ഡോളർ (10.7%) കുറഞ്ഞ് 73.45 ഡോളറായി.2020 ഏപ്രിലിനുശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന ഇടിവാണ് എണ്ണവിലയിൽ ഇന്നലെ ഉണ്ടായത്. പുതിയ കോവിഡ് വകഭേദം പടരുന്നത് ലോക സാമ്പത്തികരംഗത്തിന്റെ തിരിച്ചുവരവിനെ ബാധിക്കുമെന്ന വിലയിരുത്തലാണ് എണ്ണവില കുറച്ചത്. എണ്ണവില താഴാൻ ഉൽപാദകരാജ്യങ്ങൾ സമ്മതിക്കാത്തതുമൂലം അമേരിക്കയും യൂറോപ്പും ഇന്ത്യയും ചൈനയുമൊക്കെ വൻവിലക്കയറ്റഭീഷണി നേരിടുന്ന വേളയിലെ ഈ ചലനം ആശ്വാസകരമാണ്.

ബ്രിട്ടനിലെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും ഓഹരി സൂചികകൾ 3–4 ശതമാനമാണ് ഇന്നലെ ഇടിഞ്ഞത്. ചൈന, ജപ്പാൻ, കൊറിയ, ഹോങ്കോങ്, ഓസ്ട്രേലിയ എന്നിങ്ങനെ എല്ലാ ഏഷ്യൻ രാജ്യങ്ങളിലും ഓഹരിവിപണി ഇതേ രീതിയിൽ തകർന്നു. അമേരിക്കൻ വിപണിയും ഇടിവോടെയാണു തുടങ്ങിയത്.

ആഗോളനിക്ഷേപക സ്ഥാപനങ്ങൾ പൊതുവെ ഓഹരികൾ വിറ്റഴിക്കുകയാണ്. പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ മടങ്ങിവരുന്നതും വിലക്കയറ്റം രൂക്ഷമാകുന്നതും വിപണികളെ ബാധിച്ചുതുടങ്ങിയപ്പോഴാണ് ആഫ്രിക്കയിൽ പുതിയ കൊറോണ വകഭേദം കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമേരിക്കയടക്കം വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ നീക്കവും നിക്ഷേപകർ പരിഗണിക്കുന്നു.

Related posts

*തൊഴിലുറപ്പിൽ പാർലമെന്റ് സമിതി: 150 ദിവസമാക്കണം; കൂലി കൂട്ടണം.*

Aswathi Kottiyoor

ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി

Aswathi Kottiyoor

വനിതാ കമ്മീഷൻ ഇടപെടലുകൾ കൂടുതൽ ജനകീയമാക്കുമെന്ന് അധ്യക്ഷ പി. സതീദേവി

Aswathi Kottiyoor
WordPress Image Lightbox