• Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട ഫുട്ബോൾ കോച്ചിങ്ങിന് തുടക്കമായി.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട ഫുട്ബോൾ കോച്ചിങ്ങിന് തുടക്കമായി.

കേളകം: കേളകം പ്രദേശത്തെ ഫുട്ബോൾ പ്രിയരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് അവധിക്കാലത്ത് ആരംഭിച്ച ഫുട്ബോൾ പരിശീലനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്‍റ് സന്തോഷ് സി സി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണം നടത്തി. പരിശീലകരായ അനീഷ് പി ഇ, ബിപിൻ ആന്റണി എന്നിവർ ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി. അവധിക്കാലത്ത് ആരംഭിച്ച ഫുട്ബോൾ പരിശീലനത്തിന്‍റെ ഒന്നാംഘട്ടത്തിൽ നൂറിലധികം കുട്ടികൾ പങ്കാളികളായിരുന്നു. ഇന്ന് രാവിലെ സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ എഴുപതോളം വിദ്യാർഥികൾ പങ്കെടുത്തു. രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലനം.

Related posts

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിലെ പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സിൽ ഋഷിരാജ് സിംഗുമായി കുട്ടികൾ സംവദിച്ചു.

Aswathi Kottiyoor

വേനൽചൂട് കൂടുന്നു *പകൽ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേൽക്കരുതെന്ന് നിർദേശം

Aswathi Kottiyoor

മട്ടന്നൂര്‍ മാനന്തവാടി വിമാനത്താവള റോഡ് നിര്‍മ്മാണം ; കേളകം ബൈപാസ് റോഡ് വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിച്ചു

Aswathi Kottiyoor
WordPress Image Lightbox