23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ‘കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ നി​സാ​ര​മാ​യി കാ​ണ​രു​ത്’
Kerala

‘കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ നി​സാ​ര​മാ​യി കാ​ണ​രു​ത്’

ക​ണ്ണൂ​ർ: കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും അ​വ​രു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ളെ മാ​താ​പി​താ​ക്ക​ള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ജില്ലാക​ള​ക്‌ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍. ചൈ​ല്‍​ഡ്‌​ലൈ​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘അ​മ്മ​യ​റി​യാ​ന്‍’ കാ​മ്പ​യി​നി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ ശി​ക്ഷ​ക്‌​സ​ദ​നി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​റി​യാ​നോ അ​വ​രു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ളി​ലെ വ്യ​ത്യാ​സ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നോ പ​ല​പ്പോ​ഴും ര​ക്ഷി​താ​ക്ക​ള്‍​ക്ക് സാ​ധി​ക്കു​ന്നി​ല്ല. അ​വ​രെ കേ​ള്‍​ക്കാ​നും അ​റി​യാ​നും അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​നും ശ്ര​മി​ക്ക​ണം. ബാ​ല്യ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍ ഭാ​വി​യെ നി​ര്‍​ണ​യി​ക്കു​മെ​ന്നും ക​ളക്‌ട​ര്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്കെ​തി​രേ അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പുവ​രു​ത്തു​ന്ന​തി​നാ​യാ​ണ് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് കാ​മ്പ​യിനി​ന്‍റെ ല​ക്ഷ്യം.

Related posts

*ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി*

Aswathi Kottiyoor

ഏകീകൃത ആരാധനാക്രമം: ഇളവു സാധ്യമല്ലെന്ന് പൗരസ്ത്യ തിരുസംഘം മേധാവി.

Aswathi Kottiyoor

ഹെറോയിൻ കടത്ത്‌ : ലങ്കൻ ബോട്ടിനായി തിരച്ചിൽ വ്യാപിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox