24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് നായകന്‍.
Kerala

സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് നായകന്‍.

സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മധ്യനിരതാരമായ ജിജോ ജോസഫാണ് നായകന്‍. 22 അംഗ ടീമിനെയാണ് പരിശീലകന്‍ ബിനോ ജോര്‍ജും സംഘവും പ്രഖ്യാപിച്ചത്.

അണ്ടര്‍ 21 ടീം അംഗങ്ങളും ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുണ്ട്. 13 പുതിയ താരങ്ങള്‍ക്കാണ് ഇത്തവണ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നല്‍കിയിരിക്കുന്നത്.

കേരള ടീം

ഗോള്‍കീപ്പര്‍മാര്‍: മിഥുന്‍ വി, ഹജ്മല്‍ എസ്

പ്രതിരോധ നിര:സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിന്‍ തോമസ്, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ് എ.പി (അണ്ടര്‍ 21), മുഹമ്മദ് ബാസിത് പി.ടി (അണ്ടര്‍ 21)

മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖില്‍ പി,സല്‍മാന്‍ കെ, ആദര്‍ശ് എം, ബുജൈര്‍ വി, നൗഫല്‍ പി.എന്‍, നിജോ ഗില്‍ബര്‍ട്ട്, ഷിഖില്‍ എന്‍ (അണ്ടര്‍ 21)

മുന്നേറ്റനിര: ജസ്റ്റിന്‍ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്‌നാദ് (അണ്ടര്‍ 21), മുഹമ്മദ് അജ്‌സല്‍ (അണ്ടര്‍ 21)

കഴിഞ്ഞതവണത്തെ പരിശീലകസംഘത്തെ കേരളം നിലനിര്‍ത്തി. ബിനോ ജോര്‍ജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്‍, ഗോള്‍കീപ്പര്‍ കോച്ചായി സജി ജോയി എന്നിവരുമുണ്ട്.

ലക്ഷദ്വീപ്, പുതുച്ചേരി, അന്തമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവയാണ് കേരളത്തിനൊപ്പം ഗ്രൂപ്പിലുള്ളത്. കലൂര്‍ ജവാഹര്‍ലാല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

കേരളത്തിന്റെ മത്സരങ്ങള്‍

ഡിസംബര്‍ 1 രാവിലെ 9.30 ന് കേരളം vs ലക്ഷദ്വീപ്
ഡിസംബര്‍ 3 രാവിലെ 9.30 ന് കേരളം vs അന്തമാന്‍ നിക്കോബാര്‍
ഡിസംബര്‍ 5 ഉച്ചയ്ക്ക് 3.00 ന് കേരളം vs പുതുച്ചേരി.

Related posts

ആദ്യമായി മനുഷ്യനിൽ എച്ച്5എൻ8 (പക്ഷിപ്പനി) സ്ഥിരീകരിച്ച് ചൈന; രോഗം 4 വയസ്സുകാരന്!

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോ​ഗങ്ങൾ സെപ്തംബർ 4 മുതൽ; മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor

മാനസികാരോഗ്യം ഉറപ്പാക്കാന്‍ ടെലിമനസ്: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു

Aswathi Kottiyoor
WordPress Image Lightbox