24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വീണ്ടും ഇടപെടല്‍: പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം.
Kerala

വീണ്ടും ഇടപെടല്‍: പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം.

സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുന്‍പ് വിവരങ്ങള്‍ അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ടിന്മേലാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളെ ശോച്യാവസ്ഥ സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുംവിധം റോഡ് ടാര്‍ചെയ്യാന്‍ കഴിയാത്ത എന്‍ജിനിയര്‍മാര്‍ രാജിവെച്ച് പോകണമെന്ന് ഹൈക്കോടതി പറഞ്ഞു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി. ഹര്‍ജി ഡിസംബര്‍ 14ന് പരിഗണിക്കാനായി മാറ്റിവെച്ചു. ഈ തീയതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് അറിയിക്കാം.

ആറുമാസം നന്നായിക്കിടക്കും ആറുമാസം തകര്‍ന്ന് കിടക്കും എന്നതാണ് റോഡുകളുടെ സ്ഥിതി എന്നായിരുന്നു കഴിഞ്ഞദിവസം കോടതി പരാമര്‍ശിച്ചത്. ഓരോ റോഡിനും എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടം വേണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ഫലമില്ലെന്നതാണ് അവസ്ഥ. കോടതി പരിധിവിട്ട് ഇടപെടുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍. അഞ്ചുവര്‍ഷം നിലനില്‍ക്കുന്ന രീതിയില്‍ റോഡ് നിര്‍മിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചിരുന്നു.

Related posts

സംസ്ഥാനത്ത് അഞ്ചു ദിവസം മഴ; ഒമ്പത് ജില്ലകളിൽ യെലോ അലെർട്ട് പ്രഖ്യാപിച്ചു

Aswathi Kottiyoor

മലമ്പുഴ ഡാമില്‍ ചാടിയ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox